നേമം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. തിരുമല പുന്നയ്ക്കാമുകള്‍ കെ.എസ്.ഇ.ബി ഓഫീസിന് സമീപം ഹരി നിവാസില്‍ വിഷ്ണു (30) ആണ് അറസ്റ്റിലായത്. പുതുവര്‍ഷ ദിവസമാണ് കേസിനാസ്പദമായ സംഭവം. 13 വയസ്സുള്ള ബാലരാമപുരം സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. ഫോണ്‍വഴിയാണ് കുട്ടിയുമായി പ്രതി പരിചയപ്പെടുന്നത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എ.സി.പി ഷാജിയുടെ നിര്‍ദ്ദേശപ്രകാരം കരമന പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍
RECENT NEWS
Advertisment