വിഴിഞ്ഞം കൊലപാതകത്തില്‍ പ്രതികള്‍ വിറ്റ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

കോവളം : വിഴിഞ്ഞം കൊലപാതകത്തില്‍ പ്രതികള്‍ വിറ്റ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. മുല്ലൂരില്‍ ശാന്തകുമാരിയെ (71) കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളുമായി ജ്വല്ലറിയില്‍ തെളിവെടുപ്പ് നടത്തി. രണ്ടാം പ്രതിയും മുഖ്യപ്രതി റഫീക്കയുടെ സുഹൃത്തുമായ അല്‍ അമീനുമായാണ് (26) പോലീസ് വിഴിഞ്ഞത്തെ സ്വകാര്യ ജ്വല്ലറിയില്‍ തെളിവെടുത്തത്. ശാന്തകുമാരിയില്‍നിന്നും കവര്‍ന്ന വള, മാല, കമ്മലുകളുമടക്കം 20 ഗ്രാമിന്റെ സ്വര്‍ണാഭരണങ്ങളാണ് ജ്വല്ലറിയില്‍ വിറ്റത്. ഇവ കണ്ടെടുത്തു. കൊലപാതകം നടത്തിയശേഷം രക്ഷപ്പെട്ട പ്രതികള്‍ ഓട്ടോറിക്ഷയില്‍ വിഴിഞ്ഞം പോലീസ് സ്റ്റേഷന് സമീപത്തെ ജങ്ഷനിലെത്തിയിരുന്നു. റഫീക്ക, മകന്‍ ഷഫീക്ക് എന്നിവരെ പുറത്ത് നിര്‍ത്തിയശേഷം അല്‍ അമീനായിരുന്നു ആഭരണങ്ങള്‍ ജ്വല്ലറിയില്‍ കയറി വിറ്റത്.

ആഭരണം വിറ്റ് ലഭിച്ച രൂപയുമായി സംഘം തമ്പാനൂരിലെ ലോഡ്ജിലെത്തുകയും രാത്രിയോടെ സ്വകാര്യ ബസില്‍ കയറി കോഴിക്കോട്ടേക്ക് പോകാന്‍ തീരുമാനിച്ചിരുന്നതായും പ്രതികള്‍ സമ്മതിച്ചു. ഇവര്‍ സഞ്ചരിച്ച ബസിന്റെ വിവരങ്ങള്‍ ശേഖരിച്ച്‌ കഴക്കൂട്ടത്ത് ബസ് നിര്‍ത്തിച്ചായിരുന്നു അറസ്റ്റ്. വിഴിഞ്ഞം എസ്‌എച്ച്‌ഒ പ്രജീഷ് ശശി, എസ്‌ഐ കെ.എല്‍ സമ്പത്ത്, അസി. സബ് ഇന്‍സ്പെക്ടര്‍മാരായ എസ്.ജയകുമാര്‍, വില്ലേജ് ഓഫീസര്‍ ജിജി മോഹന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...