പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെയാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പീഡനത്തിനിരയായ 10ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി ഗര്‍ഭം അലസിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തതിനാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പ്രതിചേര്‍ത്തിരിക്കുന്നത്. മൂവാറ്റുപുഴ പോത്താനിക്കോട് പോലീസ് പോക്‌സോ കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കേസിലെ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ വളണ്ടിയറുമായ റിയാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നല്‍കിയ മൊഴി പ്രകാരം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതെല്ലാം ഷാനാണ്. പീഡനത്തിന് ശേഷം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ റിയാസിനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ഷാന്‍ മുഹമ്മദ് ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സമ്മതിക്കാതിരുന്ന പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച്‌ കാറില്‍ കയറ്റികൊണ്ടുപോയി ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്നും നല്‍കി. റിയാസിനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

അതേസമയം കേസെടുത്തതോടെ ഷാന്‍ സംസ്ഥാനം വിട്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാള്‍ക്ക് വേണ്ടി കര്‍ണാടക, ഗോവ, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ക്ക് സഹായം നല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പി സി ജി സനല്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘത്തില്‍ പോത്താനിക്കാട് എസ്‌എച്ച്‌ഒ ജി രാജീവ്, കുട്ടമ്പുഴ എസ്‌എച്ച്‌ഒ മഹേഷ്‌കുമാര്‍, ഊന്നുകല്‍ എസ്‌എച്ച്‌ഒ പി ലാല്‍കുമാര്‍ എന്നിവരുമുണ്ട്.

വിദ്യാര്‍ഥിനിയെ പ്രണയം നടിച്ചാണ് റിയാസ് പീഡിപ്പിച്ചത്. തുടര്‍ന്ന് ബലമായി പകര്‍ത്തിയ നഗ്‌നവീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുമെന്ന് പറഞ്ഞ റിയാസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ഗര്‍ഭിണിയായതോടെ വിവരം പുറത്തുപറഞ്ഞാല്‍ ഷാനിന്റെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച്‌ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പല പെണ്‍കുട്ടികള്‍ക്കും സമാന അനുഭവമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇതെല്ലാം ഷാന്‍ മുഹമ്മദിന്റെ സ്വാധീനത്താല്‍ ഒതുക്കി കളഞ്ഞെന്നും പെണ്‍കുട്ടി ആരോപിക്കുന്നുണ്ട്. ഷാനിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ എന്നിവര്‍ക്കും പെണ്‍കുട്ടി കത്ത് അയച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...