കണ്ണൂരില്‍ ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ 12 വയസ്സുകാരിയുടെ തലയ്ക്കു പരുക്ക്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂരില്‍ വെച്ച്‌ ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ 12 വയസ്സുകാരിയുടെ തലയ്ക്കു പരുക്ക്. കോട്ടയം പാമ്പാടി മീനടത്തെകുഴിയാത്ത് എസ്.രാജേഷിന്റെയും രഞ്ജിനിയുടെയും മകള്‍ കീര്‍ത്തനയുടെ തലയ്ക്കാണു പരുക്കേറ്റത്. പുറം കാഴ്ചകള്‍ കണ്ട് രസിക്കുന്നതിനിടയിലാണ് പെട്ടെന്ന് കീര്‍ത്തനയുടെ തലയില്‍ കല്ലു പതിച്ചത്. ‘അമ്മേ…’ എന്നു വിളിച്ച്‌ കുട്ടി അലറിക്കരഞ്ഞു. തലയുടെ ഇടതു വശത്തു നിന്നും ചോരയൊഴകുന്നുണ്ടായിരുന്നു.

കുട്ടിയുടെ ബഹളംകേട്ട് ടിടിഇയും റെയില്‍വേ ജീവനക്കാരും ഓടിയെത്തി. ഇതിനിടെ യാത്രക്കാരില്‍ ആരോ ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തി. യാത്രക്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി പ്രാഥമിക ശുശ്രൂഷ നല്‍കി. കുടുംബാംഗങ്ങള്‍ക്കൊപ്പം മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനു ശേഷം മംഗളൂരു തിരുവനന്തപുരം എക്സ്‌പ്രസില്‍ (16348) കോട്ടയത്തേക്ക് മടങ്ങുമ്പോള്‍ താഴെ ചൊവ്വയ്ക്കും എടക്കാട് റെയില്‍വേ സ്റ്റേഷനും ഇടയിലാണ് സംഭവം. ട്രെയിന്‍ തലശ്ശേരിയില്‍ എത്തിയ ഉടന്‍ ആര്‍പിഎഫും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് കീര്‍ത്തനയെ മിഷന്‍ ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ ലഭ്യമാക്കി. തുടര്‍ന്ന് രാത്രി 9.15നു മലബാര്‍ എക്സ്‌പ്രസില്‍ മാതാപിതാക്കള്‍ക്കൊപ്പം കോട്ടയത്തേക്കു യാത്ര തുടര്‍ന്നു.

കല്ലേറുണ്ടായ പ്രദേശത്ത് ആര്‍പിഎഫും റെയില്‍വേ പോലീസും പരിശോധന നടത്തി. മംഗളൂരുവിനും കണ്ണൂരിനും ഇടയില്‍ ട്രെയിനു നേരെ കല്ലെറിയുന്നതും ട്രാക്കില്‍ കല്ല് നിരത്തുന്നതുമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നു റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓഗസ്റ്റ് 30ന് ഉള്ളാള്‍ സ്റ്റേഷനു സമീപം ട്രെയിനിനു കല്ലെറിഞ്ഞ സംഭവത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പിടിയിലായിരുന്നു. ട്രാക്കില്‍ കല്ലു നിരത്തിയ സംഭവങ്ങളില്‍ നാലാഴ്ചയ്ക്കിടെ 5 കേസെടുത്തു. റെയില്‍വേ ഉപേക്ഷിച്ച പാളത്തിന്റെ ഭാഗം മുറിഞ്ഞു കിട്ടുന്നതിനായി ട്രാക്കില്‍ നിരത്തിയ ആക്രി പെറുക്കുന്ന സ്ത്രീയെ അറസ്റ്റ് ചെയ്തതും കഴിഞ്ഞയാഴ്ചയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...