അഞ്ചാലുംമൂട് : പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ശേഷം സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തി മുങ്ങിയ യുവാവിനെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതി 2019-ല്‍ സമാനമായ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു.
പോക്സോ പ്രകാരം എടുത്തിട്ടുള്ള കേസില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും യുവാവിന്റെ ബന്ധുക്കളും പ്രതികളാകും. കൊറ്റങ്കര മാമൂട് മഞ്ചു ഭവനില്‍ അനന്തു നായര്‍ (22) ഇപ്പോള്‍ പെരിനാട് ഇടവട്ടം ചൂഴം ചിറ വയലില്‍ ഫാത്തിമ മന്‍സിലില്‍ വാടകയ്ക്കു താമസിച്ച് വരികയാണ്.