കണ്ണൂര്‍ : പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഹോസ്റ്റലിലെ പാചകക്കാരന് അറസ്റ്റില്‍. അഞ്ചരക്കണ്ടി പടുവിലായി സ്വദേശി വിജിത്തിനെ (35) യാണു വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. വളപട്ടണം സ്റ്റേഷന് പരിധിയിലുള്ള ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന 14 വയസുള്ള രണ്ടു പെണ്‍കുട്ടികളെയാണു പീഡനത്തിനിരയാക്കിയത്. കഴിഞ്ഞദിവസം സ്കൂളില്‍ നടത്തിയ കൗണ്സലിംഗിനിടെയാണു കുട്ടികള്‍ പീഡനവിവരം പുറത്തുപറഞ്ഞത്.
തുടര്‍ന്ന് സ്കൂള്‍ കൗണ്‍സലര്‍ ചൈല്ഡ്ലൈന് അധികൃതരെ വിവരമറിയിച്ചു. ചൈല്‍ഡ് ലൈനില്‍നിന്നു ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുകയും കുട്ടികളുടെ മൊഴിയെടുക്കുകയുമായിരുന്നു. വളപട്ടണം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്താണു പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ തങ്ങളെ വശീകരിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയത്. സംഭവം പുറത്തുവന്നതോടെ പ്രതി ഒളിവില്‍ പോകാന്‍ സാധ്യതയുള്ളതിനാല്‍ വളപട്ടണം എഎസ്പി വിജയ് റാവു റെഡ്ഢിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പ്രതിയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു