ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ വീടിനുളളില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ പ്രതാപ്ഗഡിലുളള വീട്ടിലാണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപാഠിയടക്കം മൂന്ന് പേര്‍ പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതികള്‍ തന്റെ പെണ്‍മക്കളെ ഉപദ്രവിച്ചിരുന്നതായി ആരോപിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയടക്കം മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് സൂപ്രണ്ട് അമിത് ബുധാനിയ മാദ്ധ്യമങ്ങളോട് പറഞ്ഞു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പ്രതികള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതായും തുടര്‍ന്ന് ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി.
പ്ളസ് ടൂ വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍ മുഖ്യപ്രതിയുടെ സഹോദരന്റെ ഉടമസ്ഥതയിലുളള വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. അവിടെ വെച്ചാണ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത്. എന്നാല്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന് മനസിലാക്കിയ പിതാവ് കുട്ടികളെ പ്രതാപ്ഗഡിലുളള വീട്ടില്‍ കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ബുധനാഴ്ച സ്കൂളില്‍ വെച്ച് കാണണമെന്ന് പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു. അവിടെ വെച്ച് പ്രതികള്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചിരുന്നു. വീട്ടുകാരെ അറിയിക്കാനായി പെണ്‍കുട്ടികള്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ തട്ടിയെടുത്തതായും പോലീസ് കണ്ടെത്തി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.