കല്പറ്റ : പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാരാപ്പുഴ, കളത്തുവയല്‍ അരിമുണ്ട പണിയ കോളനിയിലെ മുനീറിനെ (35) ആണ് കല്പറ്റയിലെ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക കോടതി ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. ഒമ്പതു വയസ്സുള്ള ബുദ്ധിമാന്ദ്യമുള്ള കുട്ടിയെയാണ് പ്രതി ക്രൂരതക്കിരയാക്കിയത്. 2020ലാണ് കേസിന് ആസ്പദമായ സംഭവം.
കേസില്‍ ആദ്യം അന്വേഷണം നടത്തിയത് എസ്.എം.എസ് ഡിവൈ.എസ്.പി ആയിരുന്ന കുബേരന് നമ്പൂതിരിയും അമ്പലവയല്‍ സി.ഐ കെ.എ. എലിസബത്തുമായിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് എസ്.എം.എസ് യൂണിറ്റിലെ അസി. പോലീസ് സൂപ്രണ്ട് ആയിരുന്ന ആര്. ആനന്ദ് ആണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യു.കെ. പ്രിയ ഹാജരായി.