കുട്ടികള്‍ക്ക്​ വാക്​സിന്‍ നല്‍കുന്നത്​ തല്‍ക്കാലത്തേക്ക്​ മാറ്റിവെക്കണം : ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ജനീവ: കുട്ടികള്‍ക്ക്​ വാക്​സിന്‍ നല്‍കുന്നത്​ തല്‍ക്കാലത്തേക്ക്​ മാറ്റിവെക്കണമെന്ന്​ വികസിത രാജ്യങ്ങളോട്​ ലോകാരോഗ്യസംഘടന. കുട്ടികള്‍ക്ക്​ നല്‍കാനായി മാറ്റിവെച്ച വാക്​സിന്‍ ദരിദ്ര രാജ്യങ്ങള്‍ക്ക്​ കൈമാറണമെന്നും സംഘടന ആവശ്യപ്പെട്ടു. ജനീവയില്‍ നടന്ന വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ്​ അദാനോം ഗെബ്രിയേസസാണ്​ ഇക്കാര്യം ആവശ്യപ്പെട്ടത്​.

ചില രാജ്യങ്ങള്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വാക്​സിന്‍ നല്‍കാനുള്ള ഒരുക്കത്തിലാണ്​. എന്നാല്‍  ഈ തീരുമാനം പുനഃപരിശോധിക്കണം. വാക്​സിന്‍ വരുമാനം കുറഞ്ഞ രാജ്യങ്ങള്‍ക്ക്​ നല്‍കാന്‍ വികസിത രാജ്യങ്ങള്‍ തയാറാവണം. വരുമാനം കുറവുള്ള രാജ്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്​ പോലും വാക്​സിന്‍ ലഭ്യമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു.

നേരത്തെ ഏ​ത്രയും പെ​ട്ടെന്ന്​ 12 മുതല്‍ 15 വയസ്​ വരെ പ്രായമുള്ളവര്‍ക്ക്​ വാക്​സിന്‍ നല്‍കുമെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡന്‍ പറഞ്ഞിരുന്നു. കുട്ടികള്‍ക്ക്​ വാക്​സിന്‍ നല്‍കാന്‍ കാനഡ നിര്‍മാതാക്കളായ ഫൈസറിന്​ അനുമതി നല്‍കുകയും ചെയ്​തിരുന്നു. 12 വയസിന്​ മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക്​ വാക്​സിന്‍ നല്‍കാനാണ്​ അനുമതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുമ്പഴ പാലത്തിനോട്‌ ചേര്‍ന്ന് നിര്‍മ്മാണം ആരംഭിച്ച സമാന്തര നടപ്പാലം പാതി വഴിയില്‍

0
കുമ്പഴ : വീതി കുറവായ കുമ്പഴ പാലത്തിനോട്‌ ചേര്‍ന്ന് നിര്‍മ്മാണം ആരംഭിച്ച...

മണിപ്പൂരിലെ 2027 സെൻസസ് മാറ്റിവെച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: മണിപ്പൂരിലെ 2027 സെൻസസ് മാറ്റിവെച്ച് കേന്ദ്ര സർക്കാർ. കഴിഞ്ഞ തിങ്കളാഴ്ച...

കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് ആംബുലൻസ് കൈമാറി

0
കോഴഞ്ചേരി : കോഴഞ്ചേരി ഗവ: ജില്ലാ ആശുപത്രിക്ക് മുത്തൂറ്റ് മർക്കൻ്റയിൽ...

വെണ്ണിക്കുളത്ത് നടന്ന വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

0
തിരുവല്ല : കഴിഞ്ഞദിവസം തിരുവല്ല വെണ്ണിക്കുളം മുതുപാലയിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി...