Thursday, March 6, 2025 1:45 pm

ബസില്‍ വെച്ച്‌ വി​ദ്യാ​ര്‍​ഥി​നി​യെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കു​റ്റി​പ്പു​റം : ബസില്‍ വെച്ച്‌ വി​ദ്യാ​ര്‍​ഥി​നി​യെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ത​വ​നൂ​ര്‍ മ​റ​വ​ഞ്ചേ​രി സ്വ​ദേ​ശി ക​ള​രി​ക്ക​ല്‍ വീ​ട്ടി​ല്‍ വി​മ​ല്‍ എ​സ്.പ​ണി​ക്ക​രാ​ണ്​ (31) പി​ടി​യി​ലാ​യ​ത്. യു​വാ​വി​നെ കു​റ്റി​പ്പു​റം പോ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. പൊ​ന്നാ​നി​യി​ല്‍ നി​ന്ന് കു​റ്റി​പ്പു​റ​ത്തേ​ക്ക് പോ​കു​ന്ന ബ​സി​ലാ​യി​രു​ന്നു സം​ഭ​വം. ത​വ​നൂ​ര്‍ അ​യ​ങ്ക​ല​ത്ത് വെ​ച്ച്‌​ വി​ദ്യാ​ര്‍​ഥി​നി​യും മ​റ്റൊ​രു യാ​ത്ര​ക്കാ​രി​യും ചേ​ര്‍​ന്ന് സം​ഭ​വം ക​ണ്ട​ക്ട​റു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​. തുടര്‍ന്ന് യു​വാ​വ് ബ​സി​ല്‍ നി​ന്ന് ഇ​റ​ങ്ങി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​ര്‍ ചേര്‍ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബ​സ്​ കു​റ്റി​പ്പു​റം പോലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക്​ വി​ടു​ക​യും യുവാവിനെ പോലീസിന് കൈമാറുകയും ആയിരുന്നു. തുടര്‍ന്ന് പോലീസ് യുവാവിന്റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. പ്ര​തി​യെ ഇന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കലഞ്ഞൂര്‍ ഇരട്ടക്കൊല ; പ്രതി ബൈജുവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കോന്നി : കലഞ്ഞൂര്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി ബൈജുവിനെ...

ചോദ്യപേപ്പർ ചോർച്ച ; വകുപ്പ് തല നടപടി എടുക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം

0
തിരുവനന്തപുരം : സ്കൂൾതല പരീക്ഷയുടെ ചോദ്യക്കടലാസ്‌ ചോർത്തിയതുമായി ബന്ധപ്പെട്ട് വകുപ്പ്തല...

നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണം ; തോട്ടം തൊഴിലാളിക്ക് പരിക്ക്

0
പാലക്കാട് : നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്കേറ്റു....

വീട്ടിൽ മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി : എറണാകുളം കാലടി മറ്റൂരിൽ വീട്ടിൽ മധ്യവയസ്കയെ മരിച്ച നിലയിൽ...