Tuesday, May 13, 2025 3:09 pm

നേത്രദാനത്തെപ്പറ്റിയുള്ള തെറ്റായ ധാരണകള്‍ മാറ്റാന്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നേത്രദാനത്തെപ്പറ്റിയുള്ള തെറ്റായ ധാരണകള്‍ മാറ്റാന്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. നേത്രദാന പക്ഷാചരണ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ആറാട്ടുപുഴയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ എട്ടു വരെയാണ് ദേശീയ നേത്രദാന പക്ഷാചരണം ആചരിക്കുന്നത്.

പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍ അധ്യക്ഷയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതാകുമാരി മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.രച്ന ചിദംബരം നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍ നേത്രദാന സമ്മതപത്രം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി. പത്തനംതിട്ട ജനറല്‍ ആശുപത്രി നേത്രരോഗ വിദഗ്ദ്ധ ഡോ.സി.ജി അനുലക്ഷ്മി നേത്രദാന ബോധവല്‍ക്കരണ ക്ലാസെടുക്കുകയും നേത്ര പരിശോധനാ ക്യാമ്പിന് നേതൃത്വം നല്‍കുകയും ചെയ്തു. പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നേത്ര പരിശോധനാ ക്യാമ്പുകളും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വല്ലന സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.അഖിലരാജ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ റ്റി.കെ അശോക് കുമാര്‍, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍മാരായ വി.ആര്‍ ഷൈലാഭായി, ആര്‍ ദീപ, ജില്ലാ ഒഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ എം. ഷേര്‍ളി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കോന്നി മന്നം എന്‍എസ്എസ് കോളേജിലെ വിദ്യാര്‍ഥികള്‍ ഫളാഷ് മോബ് അവതരിപ്പിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏഴു വയസുകാരി പേവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ.ബി.ഗണേഷ് കുമാർ

0
കൊല്ലം: കൊല്ലം കുന്നിക്കോട് ഏഴു വയസുകാരി പേവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം...

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ; കനത്ത തിരിച്ചടി നേരിട്ട് ചൈനയിലെ പ്രതിരോധ കമ്പനികളുടെ ഓഹരികള്‍

0
ബെയ്‌ജിങ്ങ്‌: ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെ തിരിച്ചടി നേരിട്ട് ചൈനയിലെ പ്രതിരോധ കമ്പനികളുടെ...

കഴക്കൂട്ടത്തെ ആശുപത്രിയിലെ ചികിത്സ പിഴവ് ; മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ടിനെതിരെ കുടുംബം

0
തിരുവനന്തപുരം: കഴക്കൂട്ടത്തെ കോസ്മെറ്റിക് ആശുപത്രിയിലെ ചികിത്സ പിഴവിൽ മെഡിക്കൽ ബോർഡ് സമർപ്പിച്ച...

ചേ​ർത്ത​ലയിൽ കാണിക്കവഞ്ചി തകർത്ത്​ മോഷണം ന​ട​ത്തി​യ പ്രതികൾ പിടിയിൽ

0
ചേ​ർത്ത​ല: ക​ണ്ട​മം​ഗ​ലം രാ​ജ​രാ​ജേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ൽ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ ത​ക​ർത്ത്​ മോ​ഷ​ണം ന​ട​ത്തി​യ​വ​രെ മ​ണി​ക്കൂ​റു​ക​ൾക്കു​ള്ളി​ൽ...