സിറിയ : സിറിയയില്‍ വിമാനത്താവളങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ദമാസ്‌കസ്, അലേപ്പോ വിമാനത്താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വിമാനങ്ങള്‍ ലതാകിയയിലേക്ക് തിരിച്ചുവിട്ടു. തലസ്ഥാനമായ ഡമാസ്‌കസിലെയും വടക്കന്‍ നഗരമായ അലപ്പോയിലെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങളിലാണ് മിസൈലാക്രമണം. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം രണ്ടാഴ്ച പിന്നിടുന്നതിനിടെ ഇത് രണ്ടാം തവണയാണ് ആക്രമണം സിറിയന്‍ വിമാനസര്‍വ്വീസുകളെ ബാധിക്കുന്നത്. പുലര്‍ച്ചെ 5:25 ന് ഡമാസ്‌കസ്, അലപ്പോ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ലതാകിയയുടെ പടിഞ്ഞാറ് മെഡിറ്ററേനിയന്‍ ഭാഗത്തുനിന്നും അധിനിവേശ സിറിയന്‍ ഗോലന്റെ ഭാഗത്ത് നിന്നുമാണ് ഒരേസമയം മിസൈല്‍ ആക്രമണം ഉണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. അലപ്പോ വിമാനത്താവളത്തിന് നേരെ കഴിഞ്ഞയാഴ്ചയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.