വാഷിങ്ടണ്‍ : അമേരിക്കയില്‍ കഴിഞ്ഞ മൂന്നാഴ്ചയായി ഇന്ത്യന്‍ വംശജയായ 14 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാണാനില്ല. പിതാവിന് ജോലി നഷ്ടമായാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമെന്ന ഭയത്തിന് പിന്നാലെയാണ് പെണ്‍കുട്ടി വീട് വിട്ട് പോയതെന്നാണ് സൂചന. തന്‍വി മരുപ്പള്ളി എന്ന പെണ്‍കുട്ടിയെയാണ് അമേരിക്കന്‍ സംസ്ഥാനമായ അര്‍ക്കന്‍സയില്‍ നിന്ന് കാണാതായത്. ജനുവരി 17 മുതലാണ് തന്‍വിയെ കാണാതായത്.
വര്‍ഷങ്ങളായി യുഎസില്‍ താമസിക്കുകയായിരുന്നു തന്‍വിയുടെ കുടുംബം. എന്നാല്‍ ഇതുവരെയായി അവര്‍ക്ക് പൗരത്വം ലഭിച്ചിട്ടില്ല. തന്‍വിയുടെ അമ്മയ്ക്ക് അടുത്തിടെ ജോലി നഷ്ടമാവുകയും നാട്ടിലേക്ക് മടങ്ങേണ്ടതായി വരുകയും ചെയ്തു. ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലില്‍ പിതാവിന് ജോലി നഷ്ടപ്പെട്ട് അമേരിക്കയില്‍നിന്ന് പോകേണ്ടിവരുമോ എന്ന ഭയം തന്‍വി പ്രകടിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പൗരത്വം ലഭിക്കുമെന്ന പ്രതീക്ഷ തന്‍വിയുടെ കുടുംബത്തിന് ഉണ്ടായിരുന്നു.
ടെക് മേഖലയിലെ ജോലി നഷ്ടമായേക്കുമെന്ന ആശങ്ക തന്‍വിയുടെ പിതാവായ പവന്‍ റോയ് മരുപ്പളി കുടുംബത്തോട് പറഞ്ഞിരുന്നു. തന്‍വിയുടെ അമ്മ ശ്രീദേവി ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയിലേക്കു മടങ്ങിയതിനു ശേഷം വീണ്ടും ആശ്രിത വിസക്ക് അപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ഏകദേശം ഒരു വര്‍ഷം വിസാ നടപടികള്‍ ഇഴഞ്ഞ് നീങ്ങിയ ശേഷമാണ് ശ്രീദേവിക്ക് ആശ്രിത വിസയില്‍ തിരികെ അമേരിക്കയില്‍ എത്താന്‍ സാധിച്ചത്. പിതാവിന്‍റെ ജോലി നഷ്ടമായാല്‍ എന്തു ചെയ്യുമെന്ന് തന്‍വി ചോദിച്ചിരുന്നു.
ജോലി നഷ്ടമാവുകയാണെങ്കില്‍ തിരികെ ഇന്ത്യയിലേക്കു മടങ്ങേണ്ടിവരുമെന്ന് പിതാവ് തന്‍വിയോട് പറഞ്ഞിരുന്നു. ഈ മറുപടിയില്‍ കുട്ടി അസ്വസ്ഥയായിരുന്നുവെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി. 5000 അമേരിക്കന്‍ ഡോളര്‍ തന്‍വിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പ്രതിഫലമായി നല്‍കാമെന്ന് തന്‍വിയുടെ കുടുംബം പ്രഖ്യാപിച്ചു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.