കാസര്‍കോട് നിന്നും കാണാതായ പതിനെട്ടുകാരിയെ ആലപ്പുഴയില്‍ നിന്നും കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കാസര്‍കോട് നിന്നും കാണാതായ പതിനെട്ടുകാരിയെ ആലപ്പുഴയില്‍ നിന്നും കണ്ടെത്തി. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഇരുപത്താറുകാരന്റെ ഒപ്പമായിരുന്നു യുവതി. കഴിഞ്ഞ ദിവസം കാണാതായ ഇവര്‍ക്കായി തെരച്ചില്‍ നടക്കുന്നതിനിടെയാണ് ആലപ്പുഴ ടൂറിസം പോലീസ് ഇവരെ റെയില്‍വേ സ്റ്റേഷനില്‍നിന്നു പിടികൂടിയത്. ഇരുവരേയും കാസര്‍കോട് പോലീസിനു കൈമാറി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരേയും കാണാതായത്. പിന്നാലെ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ യുവാവ് തട്ടിക്കൊണ്ടു പോയതായി പരാതി നല്‍കി. യുവതിയുടെ രക്ഷിതാക്കളുടെ പരാതിയിന്മേല്‍ യുവാവിനെതിരേ കാസര്‍കോട് പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഇവരെ പോലീസ് നിരീക്ഷിച്ചുവരുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇവര്‍ ആലപ്പുഴയിലുണ്ടെന്ന വിവരം ആലപ്പുഴ ടൂറിസം പോലീസിനെ കാസര്‍കോട് പോലീസാണ് അറിയിച്ചത്. കായല്‍സഞ്ചാരത്തിനുശേഷം ഇവര്‍ റെയില്‍വേസ്റ്റേഷനിലെത്തിയ വിവരവും കൈമാറി. തുടര്‍ന്ന് ടൂറിസം പോലീസ് ഇവരെ റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരെയും കാസര്‍കോടു പോലീസിനു കൈമാറി. ടൂറിസം എസ്‌ഐ പി.ജയറാം, പോലീസ് ഉദ്യോഗസ്ഥരായ രഞ്ജിത, സീമ, കോസ്റ്റല്‍ വാര്‍ഡന്‍ രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്...