ചേര്‍ത്തല: ചേര്‍ത്തലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായി. ഏഴാം ക്ലാസ് വിദ്യാര്‍ഥിനികളായ രണ്ട് പെണ്‍കുട്ടികളെയാണ് കാണാതായത്. തിങ്കളാഴ്‌ച വൈകീട്ടോടെയാണ് സംഭവം. സ്‌കൂള്‍ വിട്ട് നാല് മണിക്ക് ശേഷമാണ് പെണ്‍കുട്ടികളെ കാണാതാകുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസിന് പൂര്‍ണ പിന്തുണയുമായി നാട്ടുകാരും രംഗത്തുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ഏഴാം ക്ലാസ് വിദ്യാര്‍ഥിനികളായ രണ്ട് പെണ്‍കുട്ടികളെ ചേര്‍ത്തലയില്‍ നിന്നും കാണാതായി ; സംഭവം മാര്‍ച്ച് 2 വൈകിട്ട്
RECENT NEWS
Advertisment