തൃശൂര്‍: തളിക്കുളം തമ്പാന്‍കടവില്‍ നിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം കാണാതായ സംഭവത്തില്‍ നാല് തൊഴിലാളികളേയും രക്ഷപെടുത്തി. തളിക്കുളം സ്വദേശി സുബ്രഹ്മണ്യന്‍, ഇക്ബാല്‍, വിജയന്‍, കുട്ടന്‍ എന്നിവരെയായിരുന്നു കാണാതായത്.
ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. നാല് പേരെയും കരക്കെത്തിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് സംഘം മത്സ്യബന്ധനത്തിന് പോയത്. എട്ട് മണിയോടെ സംഘത്തിലൊരാള്‍ വള്ളം മുങ്ങുന്നതായി വിളിച്ചറിയിച്ചുവെന്ന് പ്രദേശവാസി പറഞ്ഞിരുന്നു. പിന്നാലെ കോസ്റ്റല്‍ പോലീസിന്‍റെയും മത്സ്യത്തൊഴിലാളികളുടേയും നേതൃത്വത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്നു.