പാലക്കാട് നിന്ന് കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ഒറ്റപ്പാലം അനങ്ങനടിയിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി. ചെർപ്പുളശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നാണ് മൂന്ന് വിദ്യാർത്ഥിനികളെയും കണ്ടെത്തിയത്. വിദ്യാർത്ഥിനികളെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം നടത്തിയപ്പോൾ കുട്ടികളെ കണ്ടെത്തുകയായിരുന്നു. അനങ്ങനടി ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മൂന്ന് കുട്ടികളെ ഇന്ന് രാവിലെ മുതൽ ആണ് കാണാതായത്. ക്ലാസിൽ ഹാജരാകാത്ത വിദ്യാർത്ഥികളുടെ ലിസ്റ്റ് ക്ലാസ് അധ്യാപകർ രക്ഷിതാക്കളുടെ ഗ്രൂപ്പിൽ ഇട്ടിരുന്നു. ഇതിന് പിന്നാലെ കുട്ടികൾ സ്‌കൂളിലേക്കായി വീട്ടിൽ നിന്നും ഇറങ്ങിയിരുന്നുവെന്ന് രക്ഷിതാക്കൾ സ്‌കൂൾ അധികൃതരെ അറിയിക്കുകയും അന്വേഷണത്തിൽ കുട്ടികൾ സ്‌കൂളിലെത്തിയിട്ടില്ലെന്ന് കണ്ടെത്തുകയുമായിരുന്നു. ഇവർ എൻസിസി യൂണിഫോമിൽ വീട്ടിൽ നിന്നും ഇറങ്ങിയെന്നും കളർ ഡ്രസുകൾ കയ്യിൽ കരുതിയിരുന്നുവെന്നും പിന്നീട് നടത്തിയ അന്വേഷണത്തിൽ അധ്യാപകർക്ക് മനസ്സിലായി. ഇക്കാര്യം അധ്യാപകർ പോലീസിനെ അറിയിച്ചിരുന്നു. വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പോലീസ് ചെർപ്പുളശ്ശേരിയിലേക്ക് തിരിച്ചിട്ടുണ്ട്. അഭിരാമി, ശ്രീകല, ഋതു എന്നിവരാണ് കാണാതായ വിദ്യാർത്ഥിനികൾ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഞ്ചേശ്വരത്ത് പട്ടാപ്പകല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവയ്പ്

0
കാസര്‍കോട്: മിയാപദവ് ബട്ടിപദവില്‍ പട്ടാപ്പകല്‍ വെടിവയ്പ്പ്. കാറിലെത്തിയ സംഘം കട...

ഓണച്ചെലവുകൾക്കായി സർക്കാർ 2,200 കോടി രൂപ കൂടി കടമെടുക്കുന്നു

0
തിരുവനന്തപുരം: ഓണക്കാലത്തെ ഉയർന്ന സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നതിനായി ബോണ്ട് ലേലത്തിലൂടെ...

‘കുട്ടി സഖാക്കളെ’ വീഡിയോ കോളിൽ വിളിച്ച് പ്രതിപക്ഷ നേതാവ്

0
കണ്ണൂർ: ഇൻസ്റ്റഗ്രാമിലെ വൈറലായ 'കുട്ടി സഖാവ്' എന്ന അക്കൗണ്ട് മെറ്റ...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...