കോട്ടയം : മാങ്ങാനം ചൈൽഡ് ലൈനിന്റെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ നാലു പെൺകുട്ടികളെയും കണ്ടെത്തി. 13 വയസുള്ള രണ്ടു പെൺകുട്ടികളെയും 14 വയസുള്ള ഒരു പെൺകുട്ടിയെയും ഒരു പതിനേഴുകാരിയെയുമാണ് തിങ്കളാഴ്ച രാത്രി 7 മണിയോടെ കാണാതായത്. ഇവർ പുറത്തേക്ക് പോകുന്ന സിസി ടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ നഗരത്തിൽ നിന്നു തന്നെ പെൺകുട്ടികളെ കണ്ടെത്തുകയായിരുന്നു. വിവിധ പോക്സോ കേസുകളിൽ ഇരകളാക്കപ്പെട്ട പെൺകുട്ടികളെ പാർപ്പിക്കുന്ന സ്ത്രീകളുടെയും, കുട്ടികളുടെയും കേന്ദ്രത്തിൽ നിന്നാണ് കുട്ടികളെ കാണാതായത് .
ചൈൽഡ് ലൈനിന്റെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി
RECENT NEWS
Advertisment