വാർദ്ധക്യ കാലത്ത് സ്വാന്ത്വനമേകാന്‍ കോന്നിയില്‍ പകല്‍ വീട് പ്രവർത്തനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : വൃദ്ധരായ മാതാപിതാക്കൾക്ക് വാർദ്ധക്യ കാലത്ത് സ്വാന്ത്വനമേകാൻ ലക്ഷ്യമിട്ട് കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പകൽ വീടിന്റെ പ്രവർത്തനം ആരംഭിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു. മക്കൾ വിദേശത്തുള്ളവരും മക്കൾ ജോലിക്ക് പോകുമ്പോൾ പകൽ സമയങ്ങളിൽ വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവരുമായ വൃദ്ധമാതാപിതാക്കളുടെ മാനസിക സംഘർഷം അകറ്റാനും അവരെ പരിപാലിക്കാനുമുള്ള ലക്ഷ്യം മുൻനിർത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് പകൽ വീട് നിർമ്മിച്ചിരിക്കുന്നത്. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് പകൽ വീടിന്റെ പ്രവർത്തന സമയം. പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും വൈകുന്നേരത്തെ ചായയും ലഘു ഭക്ഷണവുമെല്ലാം പകൽ വീട്ടിൽ ക്രമീകരിച്ചിട്ടുണ്ട്. ഇതിന് എല്ലാം പുറമേ ഇവരുടെ മാനസികോല്ലാസത്തിനായി എല്ലാവരെയും ഉൾപ്പെടുത്തി കലാ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

മാസത്തിൽ ആരോഗ്യ പരിശോധന…ഭാവിയിൽ വീട്ടിൽ നിന്നും വിളിച്ചുകൊണ്ടു,വരുന്നതും തിരിച്ചു കൊണ്ട് പോകാനുമുള്ള സൗകര്യം ഒരുക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ജിജി സജി പറഞ്ഞു. 2019 – 2020 ലാണ് പകൽ വീട്ടിലേക്ക് വേണ്ട സംവിധാനങ്ങൾ ഒരുക്കിയത്. മുൻ പ്രസിഡണ്ടായിരുന്ന കൊന്നിയൂർ പി.കെ യുടെ സ്വപ്‍ന പദ്ധതിയായിരുന്നു ഇത്. ആ സമയത്ത് മുൻ സിഡിപിഒ സതിയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. എന്നാൽ കൊറോണ രൂക്ഷമായത്തോടെ പ്രവർത്തനം തുടങ്ങാനായില്ല. ഇന്ന് നടന്ന ഉദ്ഘാടനയോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വർഗീസ് ബേബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നീതു ചാർളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ തുളസിമണിയമ്മ, കോന്നി ഐ സി ഡി എസ് സിഡിപിഒ ശ്രീദേവി, എ.എം അജി എന്നിവർ ആശംസകൾ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...