പത്തനംതിട്ട: കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. പത്തനംതിട്ട കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിനെ ഒന്നര വര്‍ഷം മുമ്പാണ് കാണാതായത്. മൃതദേഹം കുഴിച്ച് മൂടിയെന്ന് കരുതുന്ന പറക്കോട് പരുത്തിപ്പാറയില്‍ പോലീസ് ഉടന്‍ പരിശോധന നടത്തും. നൗഷാദിന്റെ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് വിവരം. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തത്. നൗഷാദിന്റെ പിതാവ് നല്‍കിയ പരാതിയിലാണ് പോലീസ് അന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഈ കേസിലെ തുടരന്വേഷണത്തിനിടെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ചില തോന്നിയ സംശയങ്ങളില്‍ നിന്നാണ് കേസില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്. ഭാര്യയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. നൗഷാദിനെ കൊന്ന് മൃതദേഹം കുഴിച്ച് മൂടിയെന്നും പുഴയിലെറിഞ്ഞുവെന്നും ഭാര്യ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയെന്ന് പോലീസ് പറയുന്നു. നിലവില്‍ ഭാര്യ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പറക്കോട് പരുത്തിപ്പാറയില്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ്.