എൻഫീൽഡിന് അടുത്ത പണി ; ഹാർലി ഡേവിഡ്‌സൺ ഇനിയൊരു വില കുറഞ്ഞ ബൈക്ക് കൂടി പുറത്തിറക്കും

For full experience, Download our mobile application:
Get it on Google Play

ഹീറോ മോട്ടോകോർപ്പുമായി സഹകരിച്ച് ഇന്ത്യൻ വിപണിയിൽ വില കുറഞ്ഞ ഹാർലി ഡേവിഡ്‌സൺ എക്സ്440 എന്ന മോട്ടോർസൈക്കിൾ അവതരിപ്പിച്ചതിന് പിന്നാലെ പുതിയൊരു ബൈക്കിന്റെ പണിപ്പുരയിലാണ് ഹാർലി. ഇന്ത്യയിലേക്കായി തന്നെ മറ്റൊരു വില കുറഞ്ഞ ചെറു മോട്ടോർസൈക്കിളാണ് ബ്രാന്റ് നിർമ്മിക്കുന്നത്. എക്സ്440 എന്ന മോഡലിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഹാർലി ഡേവിഡ്‌സൺ പുതിയ മോട്ടോർസൈക്കിൾ പുറത്തിറക്കുന്നത്. ഈ ബൈക്കിന്റെ പേര് ഹാർലി ഡേവിഡ്‌സൺ നൈറ്റ്സ്റ്റർ 440 (Harley-Davidson Nightster 440) എന്നായിരിക്കും. പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഹീറോയും ഹാർലിയും അവരുടെ അടുത്ത പ്രധാന മോട്ടോർസൈക്കിൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാമ്. ഈ ബൈക്ക് ഹാർലി ഡേവിഡ്‌സൺ എക്സ്440യുടെ അതേ പ്ലാറ്റ്‌ഫോമിൽ തന്നെയായിരിക്കും അവതരിപ്പിക്കുക. ‘നൈറ്റ്സ്റ്റർ 440’ എന്ന പേരിൽ ഹീറോ മോട്ടോകോർപ്പ് ഇന്ത്യയിൽ ഒരു ട്രേഡ് മാർക്ക് ഫയൽ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സൂചനകൾ ശരിയാണെങ്കിൽ ഹാർലി ഡേവിഡ്‌സൺ നൈറ്റ്സ്റ്റർ 440 എന്ന പേരിൽ തന്നെ ബൈക്ക് പുറത്തിറങ്ങും.

ഹാർലി ഡേവിഡ്‌സൺ എക്സ്440 പോലെ വരാനിരിക്കുന്ന നൈറ്റ്‌സ്റ്റർ 440യും ഇന്ത്യയിൽ ഡിസൈൻ ചെയ്ത് വികസിപ്പിച്ച് നിർമ്മിക്കുന്ന മോട്ടോർസൈക്കിൾ ആയിരിക്കും. ഹീറോ ഹാർലി പങ്കാളിത്തത്തിൽ പുറത്തിറക്കുന്ന രണ്ടാമത്തെ 440 സിസി മോട്ടോർസൈക്കിൾ റോയൽ എൻഫീൽഡ്, ഹോണ്ട, ട്രയംഫ്, യെസ്ഡി എന്നിവയുടെ ബൈക്കുകളുമായിട്ടായിരിക്കും ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നത്. 500 സിസിയിൽ താഴെയുള്ള ബൈക്കുകളുടെ വിഭാഗത്തിൽ കൂടുതൽ കരുത്തരാകാനാണ് ഹീറോയും ഹാർലിയും ലക്ഷ്യമിടുന്നത്. നൈറ്റ്‌സ്റ്റർ എന്ന പേര് ഹാർലി ഡേവിഡ്‌സണെ സംബന്ധിച്ച് പുതിയതല്ല, അതേ പേരിൽ തന്നെ ഉയർന്ന സിസിയുള്ള വലിയൊരു മോഡൽ കമ്പനിക്കുണ്ട്. ഹാർലി ഡേവിഡ്‌സൺ അമേരിക്കയിൽ വിൽപ്പന നടത്തുന്ന ഹാർലി ഡേവിഡ്‌സൺ നൈറ്റ്സ്റ്റർ 1,250 സിസി എഞ്ചിനിൽ നിന്ന് നിർമ്മിച്ച വലിയ ലിക്വിഡ്-കൂൾഡ് 975 സിസി വി-ട്വിൻ എഞ്ചിനിലാണ് പ്രവർത്തിക്കുന്നത്. ഈ മോഡൽ ഹാർലി ഡേവിഡ്‌സണിന്റെ സ്‌പോർട്‌സ് സീരീസിലുള്ള മോട്ടോർസൈക്കിളുകളിലൊന്നാണ്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന നൈറ്റ്‌സ്റ്റർ 440 ഇപ്പോൾ അവതരിപപിച്ച എക്സ്440യുടെ സ്‌പോർട്ടിയർ വേരിയന്റായിരിക്കാൻ സാധ്യതയുണ്ട്.

പുറത്ത് വന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇന്ത്യൻ വിപണിയിൽ ഹാർലി ഡേവിഡ്‌സണിന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ് നൈറ്റ്‌സ്റ്റർ 440യുടെ ലക്ഷ്യം. ഉപഭോക്താക്കൾക്ക് സ്‌പോർട്ടി, ക്രൂയിസർ വിഭാഗങ്ങൾക്കിടയിൽ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ കൂടി പുതിയ മോട്ടോർസൈക്കിൾ പുറത്തിറങ്ങുന്നതോടെ ലഭിക്കും. നൈറ്റ്‌സ്റ്റർ 440 അവതരിപ്പിക്കുന്നതിലൂടെ വരാനിരിക്കുന്ന ട്രയംഫ് സ്‌ക്രാമ്പ്‌ളർ 400യെ നേരിടുക കൂടിയാണ് ഹാർലി ഡേവിഡ്‌സൺ ലക്ഷ്യമിടുന്നത്. ഹാർലി ഡേവിഡ്‌സൺ നൈറ്റ്‌സ്റ്റർ 440 മോട്ടോർസൈക്കിളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്

0
ഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്. സോണിയ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...