ചെന്നൈ: രണ്ട് ദിവസം മുൻപ് കാണാതായ കോൺഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. തമിഴ്നാട് തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്. സ്വന്തം തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ചയായിരുന്നു ജയകുമാറിനെ കാണാതാകുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ മകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ജയകുമാർ എഴുതി എന്ന് കരുതപ്പെടുന്ന കുറിപ്പും കണ്ടെടുത്തു. എന്നാൽ ഇത് അദ്ദേഹത്തിന്റെ കൈപ്പട തന്നെ ആണോ എന്ന കാര്യത്തിൽ വ്യക്തതവരുത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
അദ്ദേഹത്തെ ആരെങ്കിലും കൊലപ്പെടുത്തിയതാണോ അതോ ആത്മഹത്യ ആണോ എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. ഉന്നതരായ ചിലരുടെ പേരുകള്‍ കത്തിലുണ്ടെന്നാണ് സൂചന. തന്നെ പറ്റിച്ച് പണം തട്ടിയെടുത്തു എന്നാണ് കത്തിൽ ജയകുമാര്‍ ആരോപിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനായി മൂന്ന് സ്പെഷ്യൽ ടീമിനെ നിയോഗിച്ചതായി പൊലീസ് മേധാവി എൻ സിലമ്പരശൻ പറഞ്ഞു. ജയകുമാറിന്റെ മരണത്തിൽ ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എഡിഎംകെ രംഗത്തെത്തി.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1