തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ യുവാവിന്റെ മൃതദേഹം സുഹൃത്തിന്റ വീട്ട് മുറ്റത്തെ കിണറ്റില്‍ നിന്നും കണ്ടെത്തി. നെയ്യാറ്റിന്‍കര കീഴാറൂര്‍ സ്വദേശി ഷാജിയുടെ മൃതദേഹമാണ് കൂട്ടുകാരന്റെ വീട്ടിലെ കിണറ്റില്‍ നിന്നും അഴുകിയ നിലയില്‍ കണ്ടെത്തിയത്.
രണ്ട് ദിവസം മുമ്പാണ് 28കാരനായ ഷാജിയെ കാണാതായത്. യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.