അരിക്കൊമ്പനെ മയക്കുവെടിവെക്കുന്നത് നീളുന്നു ; തെരച്ചിൽ തുടർന്ന് വനപാലകർ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടിവെക്കുന്നത് വൈകുന്നു. മിഷൻ അരിക്കൊമ്പനായി വനപാലകർ ഉൾപ്പെട്ട സംഘം അതിരാവിലെ തന്നെ പുറപ്പെട്ടുവെങ്കിലും ഇതുവരെയും മയക്കുവെടിവെക്കാനായിട്ടില്ല. രാവിലെ അരിക്കൊമ്പനെ കണ്ടെത്തിയെങ്കിലും മയക്കുവെടിവെക്കാൻ കഴിയുന്ന സാഹചര്യമായിരുന്നില്ലെന്നാണ് വനപാലകർ വിശദീകരിക്കുന്നത്. ഇതിനിടെ കാടുകയറിയ അരിക്കൊമ്പനെ കണ്ടെത്തുന്നതിനായി തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. രാവിലെ സിമന്റ്പാലം മേഖലയിലാണ് അരിക്കൊമ്പനെ കണ്ടെത്തിയത്. മറ്റ് ആനകളും അരികൊമ്പന് ഒപ്പം ഉണ്ടായിരുന്നതിനാൽ അപ്പോൾ മയക്കുവെടിവെക്കാൻ സാധിച്ചിരുന്നില്ല.

അരിക്കൊമ്പന്റെ സമീപത്തുണ്ടായിരുന്ന മറ്റ് ആനകളെ മാറ്റാൻ പടക്കം പൊട്ടിച്ചെങ്കിലും ശ്രമം വിഫലമായി. വെടിവെക്കാൻ കഴിയുന്ന സ്ഥലത്തായിരുന്നില്ല അരിക്കൊമ്പൻ നിന്നിരുന്നത്. ഇതും ദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിച്ചു. അതേസമയം, അരിക്കൊമ്പൻ 301 കോളനിക്ക് സമീപത്തുണ്ടെന്ന സംശയത്തെ തുടർന്ന് വനപാലകർ കോളനിയിലെത്തി പരിശോധന നടത്തി. അരിക്കൊമ്പനെ മയക്കുവെടി വെച്ചതിന് ശേഷം എങ്ങോട്ട് മാറ്റുമെന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അരിക്കൊമ്പനെ മാറ്റുന്നതിനെ കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തൽ നടത്താനാവില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...