ടി20 ലോകകപ്പ് പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ടി20 ലോകകപ്പ് പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ‘ഈ ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ മത്സരം വിജയിക്കാൻ കഴിയുമായിരുന്നു. പക്ഷേ വർഷങ്ങളായി ഓസ്ട്രേലിയയ്ക്ക് മുമ്പിൽ ഇന്ത്യ ചെറിയ മാർജിനിൽ പരാജയപ്പെടുന്നു. അതായത് ഇന്ത്യൻ ടീമിന് യാതൊരു മുന്നേറ്റവും ഉണ്ടാകുന്നില്ല’- പിടിഐക്ക് നൽകിയ അഭിമുഖത്തിൽ മിതാലി രാജ് പ്രതികരിച്ചു. യുഎഇയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതും ബാറ്റിംഗ് ഓര്‍ഡറിലെ മാറ്റങ്ങളും ഫീല്‍ഡിംഗിലെ പിഴവുകളുമാണ് ടീമിന്റെ പരാജയത്തിന് കാരണമെന്നും മിതാലി തുറന്നടിച്ചു. ഒരു ടൂർണമെന്റിൽ ഏറ്റവും മികച്ച ടീമിനെ പരാജയപ്പെടുത്താനാണ് തയ്യാറെടുക്കേണ്ടത്. എന്നാൽ ചെറിയ ടീമിനെ പരാജയപ്പെടുത്തുന്നതിൽ ഇന്ത്യ സന്തോഷിക്കുന്നു. ദക്ഷിണാഫ്രിക്കയെപോലുള്ള ടീം പരിമിത സാഹചര്യങ്ങളിൽ നിന്ന് വലിയ മുന്നേറ്റങ്ങൾ നടത്തുന്നു. എന്നാൽ അതിലേറെ മികച്ച സാഹചര്യങ്ങളുള്ള ഇന്ത്യൻ ടീമിന് ആ മുന്നേറ്റം കാഴ്ചവെയ്ക്കാൻ സാധിക്കുന്നില്ലെന്നും മിതാലി രാജ് വ്യക്തമാക്കി. വനിത ട്വന്റി 20 ലോകകപ്പിൽ ​ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളിൽ രണ്ടിൽ മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാനായത്. ആദ്യ മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനോട് പരാജയപ്പെട്ടു. പിന്നാലെ പാകിസ്താനെയും ശ്രീലങ്കയെയും പരാജയപ്പെടുത്തി റൺറേറ്റ് ഉയർത്തി. എന്നാൽ നിർണായക മത്സരത്തിൽ ഓസ്ട്രേലിയയോട് ഒമ്പത് റൺസിന് ഇന്ത്യൻ പെൺപട പരാജയപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി പ്രക്ഷോഭം : സിജെപിക്ക് എതിരെ ഡൽഹി പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ

0
ഡൽഹി : സിജെപിക്ക് എതിരെ ഡൽഹി പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ. അനുമതി...

അങ്കമാലി – കൊരട്ടി റൂട്ടിലെ ‘ബെസ്റ്റ് വേ’യിൽ ഇന്ന് പുരുഷന്മാർക്ക് സൗജന്യ യാത്ര

0
അങ്കമാലി: അങ്കമാലി - കൊരട്ടി റൂട്ടിൽ സർവീസ് നടത്തുന്ന 'ബെസ്റ്റ്...

പി എം ശ്രീ പദ്ധതി : സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം ;...

0
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു. പി...

ഗുണമേന്മ കുറഞ്ഞ നെയ്യ് വാങ്ങിയതിൽ ദേവസ്വം ബോര്‍ഡിനും വീഴ്ച ; കെ ജയകുമാര്‍

0
കൊച്ചി : ശബരിമലയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ തനിക്ക് പ്രയാസമുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം...