മലപ്പുറം : പ്രതിപക്ഷ ഉപനേതാവും മുസ്ലിംലീഗ് എംഎൽഎയുമായ എം കെ മുനീറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെ എംഎൽഎ തന്നെയാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്തിടപഴകിയവർ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും എംകെ മുനീർ പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.