‘അപമാനിതരായി മത്സരിക്കില്ല’; സുധാകരനെതിരെ പൊട്ടിത്തെറിച്ച് എം കെ രാഘവനും കെ മുരളീധരനും

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ പൊട്ടിത്തെറിച്ച് എം പിമാരായ എം കെ രാഘവനും കെ മുരളീധരനും. ദേശീയ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വിളച്ച യോഗത്തിലായിരുന്നു എം പിമാരുടെ പ്രതികരണം. അപമാനിതരായി മത്സരിക്കാനില്ലെന്ന ഇവരുടെ പ്രതികരണത്തെ മറ്റ് എം പിമാർ കൂടി പിന്തുണച്ചതോടെ തെറ്റിദ്ധാരണകൾ നീക്കാമെന്ന് കെ സുധാകരൻ ഉറപ്പു നൽകി. കെ മുരളീധരനും എം കെ സുധാകരനും എതിരെ അച്ചടക്ക നടപടിയുടെ പേരിൽ കെപിസിസി പ്രസിഡന്‍റ് അയച്ച കത്ത് പിൻവലിക്കാനും യോഗത്തിൽ തീരുമാനമായി.

കത്തയച്ചത് ഉചിതമായി നടപടിയല്ലെന്ന എം പിമാരുടെ പ്രതികരണത്തിനു പിന്നാലെ കത്ത് പിൻവലിക്കാൻ സുധാകരൻ തയ്യാറാകുകയായിരുന്നു. ഇരുവർക്കുമെതിരെ കത്തയച്ചതിലൂടെ അധികാരം പ്രയോഗിച്ചതല്ലെന്നും പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചെന്നും യോഗത്തിനു ശേഷം സുധാകരൻ പ്രതികരിച്ചു. പാർട്ടി കാര്യങ്ങളിൽ സുധാകരൻ കൂട്ടായ ചർച്ച നടത്തുന്നില്ലെന്ന ആരോപണം എം പിമാരുടെ ഭാഗത്തുനിന്നും ഉണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് വേണുഗോപാൽ അനുനയ ചർച്ചക്ക് വിളിച്ചത്. കെപിസിസി പ്രസിഡന്‍റിനൊപ്പമുള്ള ജനറൽ സെക്രട്ടറിയടക്കം 4 പേരാണു കെപിസിസിയിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും യോഗത്തിൽ എംപിമാർ കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...