കോഴിക്കോട്: എയിംസ് വിഷയത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി എം കെ രാഘവൻ. എയിംസ് എവിടെ കൊണ്ടുവരണമെന്നതിൽ സംസ്ഥാന സർക്കാറുമായി സുരേഷ് ഗോപി ആലോചന നടത്തണമെന്ന് എം കെ രാഘവൻ പറഞ്ഞു. എയിംസ് എവിടെ വേണമെന്നതിൽ 2016ൽ താൻ അഭിപ്രായം വ്യക്തമാക്കിയെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. എയിംസിനായി കിനാലൂരിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഭൂമി കേന്ദ്രപ്രതിനിധികൾ സന്ദർശിച്ചതാണെന്നും സുരേഷ് ഗോപി പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും എം.കെ രാഘവൻ എം.പി പറഞ്ഞു. സംസ്ഥാനസർക്കാറുമായി സുരേഷ് ഗോപി ആലോചന നടത്തണം. തനിക്കിതിൽ ഒരു ദുരുദ്ദേശവുമില്ലെന്നും രാഘവൻ കൂട്ടിചേർത്തു.
എല്ലാ എംപിമാർക്കും അവരുടെ നിലപാട് ഉണ്ടെന്നും എവിടെ എന്നതിൽ ബന്ധപ്പെട്ടവർ ഉചിതമായ തീരുമാനം എടുക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. രാഘവൻ നടത്തുന്നത് രാഷ്ട്രീയ കളിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. കിനാലൂരിൽ 150 ഏക്കർ സ്ഥലമാണ് എയിംസിനായി സംസ്ഥാന സർക്കാർ ഏറ്റെടുത്തത്.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1