ബിജെപിയുടെ വിജയം സാങ്കേതികം മാത്രം : പ്രൊഫ.പി.ജെ.കുര്യൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യയിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ മുന്നണിയുടെ വിജയം കേവലം സാങ്കേതികം മാത്രമാണെന്നും ഇന്ത്യയിലെ ജനങ്ങൾ ബിജെപിക്കെതിരെ ഇന്ത്യാ മുന്നണിയെ അധികാരത്തിൽ എത്തിക്കാനാണ് യഥാർത്ഥത്തിൽ ആഗ്രഹിച്ചത് എന്നും കക്ഷികൾ തമ്മിലുള്ള ബന്ധത്തിൽ വന്ന വിള്ളൽ മൂലമാണ് ഇന്ത്യാ മുന്നണിക്ക് ഭരണം നഷ്ടപ്പെട്ടത് എന്നും കോൺഗ്രസ്സ് രാഷ്ട്രീയ കാര്യസമിതിയംഗം പ്രൊഫ. പി ജെ കുര്യൻ . പത്തനംതിട്ട പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആന്റോ ആന്റണിക്ക് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയുടെ വർഗീയ ഫാസിസ്റ്റ്‌ നയങ്ങൾക്കെതിരെ ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യാ മുന്നണിയുടെ പിന്നിൽ അണിനിരന്നിരിക്കുകയാണ്.

നരേന്ദ്ര മോദി സർക്കാരിന് അല്‌പായുസ്സ് മാത്രമേ ഉണ്ടായിരിക്കുകയുള്ളു എന്നും പി.ജെ.കുര്യൻ കൂട്ടി പറഞ്ഞു. യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ആന്റോ ആന്റണി എം.പി, ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ, കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു, മുൻ എം എൽ എ മാരായ കെ.ശിവദാസൻ നായർ, ജോസഫ് എം. പുതുശ്ശേരി, മാലേത്ത് സരളാദേവി, പന്തളം സുധാകരൻ, മുസ്ലീം ലീഗ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.ഇ.അബ്ദുൾ റഹ്മാൻ, കേരളാ കോൺഗ്രസ്സ് വൈസ് ചെയർമാൻ പ്രൊഫ.ഡി.കെ.ജോൺ, കേരളാ കോൺഗ്രസ്സ് ട്രഷറാർ ഡോ.ഏബ്രഹാം കലമണ്ണിൽ, സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ, മുൻ ഡി.സി സി പ്രസിഡന്റ് പി.മോഹൻ രാജ്, കെ പി സി സി സെക്രട്ടറിമാരായ റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ജോർജ്‌മാമ്മൻ കൊണ്ടുർ, ഘടക കക്ഷി നേതാക്കളായ റ്റി.എം.ഹമീദ്, സനോജ് മേമന, മലയാലപ്പുഴ  കോമളൻ, തങ്കമ്മ രാജൻ, ആർ എസ് പി കേന്ദ്ര സെക്രട്ടറിയേറ്റംഗം തോമസ് ജോസഫ്, ജോൺ ശാമുവേൽ  തുടങ്ങിയവർ പ്രസംഗിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...