കോഴിക്കോട്: മലയാള ഭാഷയുടെ സത്യവും സൗന്ദര്യവും പുണ്യവും സുകൃതവുമാണ് എംടി വാസുദേവൻ നായരെന്നും എംടിക്ക് തുല്യം എംടി മാത്രമെന്നും കോഴിക്കോട് എംപി എം. കെ. രാഘവൻ. എംടിക്ക് പകരക്കാരനെ കാണാൻ കഴിയില്ല. എംടി വാസുദേവൻ നായരെ അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു എം കെ രാഘവൻ എംപി. ”അദ്ദേഹത്തിന്റെ കൃതികളെല്ലാം തന്നെ, അതിലെ ഓരോ കഥാപാത്രവും അനശ്വര കഥാപാത്രങ്ങളായി മാറിക്കഴിഞ്ഞിരിക്കുകയാണ്. എംടിയുടെ ഭാഷാ ശൈലി എന്ന് പറയുന്നത് എംടിക്ക് മാത്രം ചെയ്യാൻ കഴിയുന്ന കാര്യമാണ്. അദ്ദേഹം നോവലായും ചെറുകഥയായും തിരക്കഥയായും രചിച്ചിട്ടുള്ള കൃതികളെല്ലാം എന്നും ആളുകൾ എത്രയോ ആവർത്തി വായിക്കുന്നവയാണ്. വായിച്ചാലും വായിച്ചാലും മതിവരാത്ത അദ്ദേഹത്തിന്റെ എഴുത്തും വാക്കുകളുമെല്ലാം ആളുകളുടെ മനസുകളിൽ ഹൃദിസ്ഥമാണ്. ലോകമാകെ മലയാള ഭാഷയുടെ പ്രാധാന്യം അറിയിക്കാനാവശ്യമായ നടപടികളാണ് സ്വീകരിക്കേണ്ടത്. അത് ഭരണകൂടമാണ് സ്വീകരിക്കേണ്ടത്. അതുപോലെ തന്നെ എംടിക്ക് കോഴിക്കോട് നിത്യസ്മാരകം വേണം. അത് സംസ്ഥാന ഗവൺമെന്റും പൊതുപ്രസ്ഥാനങ്ങളും ആലോചിച്ചു കൊണ്ട് ഒരു നിത്യസ്മാരകം എങ്ങനെയാണ് നിർമിക്കേണ്ടതെന്ന് ഗൗരവമായി ആലോചിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. എംടിയുടെ വേർപാട് എല്ലാ അർത്ഥത്തിലും നഷ്ടമാണ്. ആ നഷ്ടം നികത്താൻ ആർക്കും കഴിയില്ല. അദ്ദേഹത്തിന്റെ കുടുംബത്തോടും ബന്ധുമിത്രാദികളോടും എന്റെ അനുശോചനം അറിയിക്കുന്നു.”
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1