തിരുവനന്തപുരം : പണയം വെച്ച 47 പവൻ തട്ടിയെടുത്തതിൽ പ്രതിഷേധിച്ച് പണമിടപാട് സ്ഥാപനമായ ലൂപ്പേഴ്സ് മിനി നിധി ലിമിറ്റഡിന്റെ വെള്ളയമ്പലത്തുള്ള ഓഫീസിനു മുന്നിൽ ശാസ്തമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ശാസ്തമംഗലം സ്വദേശിനിയും മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ സന്ധ്യ മെയ് മാസത്തിൽ 47 പവൻ സ്വർണം പണയപ്പെടുത്തി 21 ലക്ഷം രൂപ വായ്‌പ എടുത്തിരുന്നു. ആഗസ്റ്റിൽ ഒരു ലക്ഷം രൂപ പലിശയും അടച്ചു. സെപ്റ്റംബർ മാസത്തിൽ സ്വർണം തിരികെ എടുക്കാൻ എത്തിയപ്പോൾ സ്വർണം ലേലത്തിൽ പോയെന്നും പകരം പുതിയ സ്വർണം വാങ്ങിത്തരാമെന്നും അധികൃതർ പറഞ്ഞിരുന്നു.
എന്നാല്‍ പിന്നീട് സ്ഥാപന ഉടകൾ കൈമലർത്തി. സന്ധ്യ മ്യൂസിയം പോലീസിൽ പരാതി നൽകിയപ്പോൾ ലൂപ്പേഴ്‌സ് മിനി നിധി ഉടമയും മാനേജിംഗ് ഡയറക്ടറുമായ പ്രതീഷ് നായർക്ക് എതിരെ കേസെടുത്തു. നാളിതുവരെയായിട്ടും പരിഹാരമൊന്നും നടക്കാത്തത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ധർണ നടത്തിയത്. മണ്ഡലം പ്രസിഡന്റ് ശാസ്തമംഗലം അരുൺ അധ്യക്ഷത വഹിച്ചു. ശാസ്തമംഗലം മോഹനൻ, കെ എസ് ഗോപകുമാർ, വെള്ളൈക്കടവ് വേണുകുമാർ, എ.ജി നുറുദ്ദിൻ, വേണുഗോപാലൻ നായർ, ഹക്കിം, ഇടപ്പഴിഞ്ഞി ഗോപൻ, വി ജയകുമാർ, ദേവൻ നായർ, കെ മുരളീധരൻ, ആർ ബിന്ദു, സന്ധ്യ, പ്രശാന്ത്, സജീർ, ശിവകുമാർ, മരുതംകുഴി ഹരി, വിജിത്കുമാർ, സതീഷ്, തങ്കപ്പൻ, മുരളി, രാധാകൃഷ്ണൻ, താര, സതി, മഞ്ജു തുടങ്ങിയവർ സംസാരിച്ചു.