വീട്ടിലെത്തിയതിനു പിന്നാലെ വാക്കുതർക്കം ; മുൻ ഭർത്താവിനെ തവ കൊണ്ടടിച്ച് കൊലപ്പെടുത്തി യുവതി

For full experience, Download our mobile application:
Get it on Google Play

ലക്നൗ : വാക്കുതർക്കത്തെ തുടർന്ന് മുൻ ഭർത്താവിനെ തവ ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തി യുവതി. അഷിയാന സ്വദേശിയായ സോണി തന്റെ മുൻ ഭാര്യ തപസ്യ സിങ്ങിന്റെ (30) ജാനകിപുരത്തെ കൗസല്യ ഗാർഡനിലുള്ള വീട്ടിലെത്തിയതിനു പിന്നാലെയാണ് സംഭവം. വാക്കുതർക്കത്തിനിടെ തപസ്യ സിങ് സോണിയുടെ തലയിൽ തവ കൊണ്ട് അടിക്കുകയും ഗുരുതരമായ പരുക്കുകൾ ഏൽപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സോണിയെ ജാനകിപുരത്തെ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്ക് (കെജിഎംയു) മാറ്റി. എന്നാൽ  വൈകാതെ സോണി മരണത്തിന് കീഴടങ്ങുകയായിരുന്നു.

മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് അയച്ചതായി പോലീസ് അറിയിച്ചു. തപസ്യ സിങ്ങിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും, മരിച്ചയാളുടെ കുടുംബത്തിൽ നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും തെളിവുകൾ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...