തമിഴ്​നാടിനെ വിമർശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ എം.കെ സ്റ്റാലിൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഭാഷാ തർക്കത്തിലും ലോക്​സഭാ മണ്ഡല പുനർനിർണയത്തിലും തമിഴ്​നാടിനെ വിമർശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വെറുപ്പിനെക്കുറിച്ച് യോഗി തമിഴ്നാടിനെ പഠിപ്പിക്കുന്നത് വിരോധാഭാസവും ബ്ലാക്ക്​ കോമഡിയുമാണെന്ന്​ സ്​റ്റാലിൻ വ്യക്​തമാക്കി. പ്രദേശത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കാനാണ്​ സ്​റ്റാലിൻ ശ്രമിക്കുന്നതെന്നായിരുന്നു യോഗിയുടെ ആരോപണം.  ‘ദ്വിഭാഷാ നയത്തെയും അതിർത്തി നിർണയത്തെയും കുറിച്ചുള്ള തമിഴ്‌നാടിന്റെ ന്യായവും ഉറച്ചതുമായ ശബ്ദം രാജ്യവ്യാപകമായി പ്രതിധ്വനിക്കുന്നു, ബിജെപി ഇതിൽ അസ്വസ്ഥരാണ്. അവരുടെ നേതാക്കളുടെ അഭിമുഖങ്ങൾ ഒന്ന് കണ്ടു നോക്കൂ’.

‘ഇപ്പോൾ ബഹുമാനപ്പെട്ട യോഗി ആദിത്യനാഥ് നമ്മളെ വെറുപ്പിനെക്കുറിച്ച് പഠിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? നമ്മളെ ഒഴിവാക്കൂ. ഇത് വിരോധാഭാസമല്ല – ഇത് ഏറ്റവും ഇരുണ്ട രാഷ്ട്രീയ ബ്ലാക്ക്​ കോമഡിയാണ്. ഞങ്ങൾ ഒരു ഭാഷയെയും എതിർക്കുന്നില്ല; അടിച്ചേൽപ്പിക്കലിനെയും സങ്കുചിതത്വത്തെയും ഞങ്ങൾ എതിർക്കുന്നു. ഇത് വോട്ടിനു വേണ്ടിയുള്ള കലാപ രാഷ്ട്രീയമല്ല. അന്തസ്സിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണ്​’ – സ്​റ്റാലിൻ എക്​സിൽ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....