​എം.കെ. സ്റ്റാലിൻ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്? തൃച്ചി ഈസ്റ്റിൽ ജനവിധി തേടുമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തെരഞ്ഞെടുപ്പില്‍ ഒന്നുകൂടി മത്സരിക്കാന്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഒരുങ്ങുന്നുവെന്ന് സൂചന. മുഖ്യമന്ത്രി വിജയ് രാജിവെച്ചാല്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃച്ചി ഈസ്റ്റിലാണ് എം കെ സ്റ്റാലിന്‍ മത്സരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
തൃച്ചി വെസ്റ്റ് എംഎല്‍എ കെ എന്‍ നെഹ്‌റുവിന്റെ പരാമര്‍ശത്തില്‍ നിന്നാണ് സ്റ്റാലിന്‍ മത്സരിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. സ്റ്റാലിന്‍ വേഗം തന്നെ നിയമസഭയിലേക്ക് തിരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മണ്ഡലം ഏതാണെന്ന സൂചന നല്‍കിയിട്ടില്ല.

കഴിഞ്ഞ ദിവസം നിയമസഭയില്‍ വെച്ച് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പരിഹസിച്ചിരുന്നു. ‘നിന്റെ അച്ഛനെവിടെ’ എന്നാണ് വിജയ് ചോദിച്ചത്. പിന്നാലെ താന്‍ ജനഹൃദയങ്ങളിലുണ്ടെന്ന പ്രതികരണവുമായി സ്റ്റാലിനും രംഗത്തുവന്നിരുന്നു.ഒരു മണിക്കൂറോളം നീണ്ടുനിന്ന പ്രസംഗത്തില്‍ എം കെ സ്റ്റാലിന്റെ വൈറലായ കൈ കൊണ്ടുള്ള ആംഗ്യവും വിജയ് അനുകരിച്ചു. താന്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തനിക്ക് സമയം അനുവദിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...

നടുക്കം മാറാതെ ന്യൂയോർക്ക്; ടൈംസ് സ്ക്വയർ ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ്...

0
വാഷിങ്ടൺ : അമേരിക്കയിൽ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തിൽ ബാങ്ക് ഓഫ്...

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...