പയ്യോളി : ജീവിത പ്രയാസം മൂലം ദുരിതമനുഭവിക്കുന്ന പയ്യോളി കാബൂളീസ് കോളനിയിൽ സഹായ ഹസ്തവുമായി കാനത്തിൽ ജമീല എംഎൽഎ. രണ്ട് തയ്യൽ മെഷീനുകളും ആവശ്യമായ തുണികളുമാണ് വിതരണം ചെയ്തത്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ഖാസി ഫൗണ്ടേഷനാണ് തയ്യൽ മെഷീനുകൾ നൽകിയത്. തയ്യൽ മെഷീനും, തുണികളും എംഎൽഎയിൽ നിന്നും കാബൂളിസ് കുടുംബം ഏറ്റുവാങ്ങി.
സി.പി.ഐ എം പയ്യോളി നോർത്ത് ലോക്കൽ സെക്രട്ടറി എൻ.സി മുസ്തഫ അധ്യക്ഷനായി. റംഷി ഇസ്മയിൽ, ബഷീർ തിക്കോടി, പി.ടി ആസാദ്, ടി.ഖാലിദ്, സാവിത്രി പട്ടേരി, ടി.പി വിജയ് എന്നിവർ സംസാരിച്ചു. പി.വി ശിവൻ സ്വാഗതം പറഞ്ഞു. ജൂലൈ 24 ന് കാനത്തിൽ ജമീല കാബൂളീസ് കോളനി സന്ദർശിച്ച് ഈ കുടുംബങ്ങളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച് കഴിയാവുന്ന സഹായങ്ങൾ എത്തിക്കുമെന്ന് പറഞ്ഞിരുന്നു.