റാന്നി വലിയതോട്ടിലെ മൺപുറ്റുകളും പോളകളും നീക്കംചെയ്ത് നീരൊഴുക്ക് സുഗമമാക്കും ; എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി : മഴക്കാലത്തെ പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി റാന്നി വലിയതോട്ടിലെ മൺപുറ്റുകളും പോളകളും നീക്കംചെയ്ത് നീരൊഴുക്ക് സുഗമമാക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ഇറിഗേഷൻ വകുപ്പുകളുടെ നേതൃത്വത്തിൽ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പ്രവർത്തികൾ നടപ്പാക്കുന്നത്. പഴവങ്ങാടി, അങ്ങാടി പഞ്ചായത്തുകളിലൂടെ ഒഴുകുന്ന വലിയ തോട് – ഇട്ടിയപ്പാറ, അങ്ങാടി ടൗണുകളിലൂടെയാണ് കടന്നുപോകുന്നത്. മഴക്കാലത്ത് ഇട്ടിയപ്പാറ ടൗണിലെയും അങ്ങാടി പേട്ട ഭാഗത്തെയും വെള്ളപ്പൊക്കത്തിന് പ്രധാന കാരണവും ഈ തോടാണ്.

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ചെത്തോംകര ഭാഗത്ത് അടിയ്ക്കടി വെള്ളം ഉയർന്ന് സംസ്ഥാന പാതയിലെ ഗതാഗത സ്തംഭനത്തിനും ഇടയാക്കുന്നത് ഈ തോട്ടിലെ വെള്ളമാണ്. വർഷത്തിൽ നാലും അഞ്ചും തവണയാണ് തോട് കരകവിഞ്ഞ് ഇവിടങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത്. തോട്ടിൽ മണ്ണ് അടിഞ്ഞുകൂടി പല ഭാഗങ്ങളിലും പുറ്റ് രൂപപ്പെട്ടിരിക്കുകയാണ്. കൂടാതെ പോളയും തോട്ടിൽ പടർന്നു കിടക്കുകയാണ്. തോടിന്റെ ആഴം കുറഞ്ഞതിനാൽ ചെറിയ മഴയത്തു പോലും തോട് കരകവിയുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് തോട്ടിലെ മണ്ണ് മാറ്റി തോടിന് ആഴം വർദ്ധിപ്പിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....