മലയാലപ്പുഴ റോഡുകളുടെ നിർമ്മാണ പുരോഗതി സന്ദർശിച്ചു വിലയിരുത്തി എംഎൽഎ

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയാലപ്പുഴ റോഡുകളുടെ നിർമ്മാണ പുരോഗതി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു വിലയിരുത്തി. നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് എംഎൽഎ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും കരാർ കമ്പനി പ്രതിനിധികൾക്കും നിർദ്ദേശം നൽകി.
മലയാലപ്പുഴയിലെ പ്രധാനപ്പെട്ട റോഡുകള്‍ എല്ലാം ബിഎം ആന്‍ഡ് ബിസി ചെയ്ത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി
ദീര്‍ഘനാളുകളായി തകര്‍ന്നു കിടന്നിരുന്ന മലയാലപ്പുഴയിലെ പൊതുമരാമത്ത് റോഡുകള്‍ നവീകരിക്കുന്നതിനായി 16 കോടിയുടെ നിര്‍മാണ പ്രവര്‍ത്തികളാണ് ആരംഭിച്ചത്.

കോന്നിയെയും മലയാലപ്പുഴയുടെ വിവിധ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന റോഡുകളുടെ ശൃംഖലയാണിത്. 10 കിലോമീറ്റര്‍ ദൂരത്തിലാണ് നിലവിലുള്ള മൂന്നു മീറ്റര്‍ റോഡ് അഞ്ചര മീറ്റര്‍ വീതിയില്‍ ബിഎം ആന്‍ഡ് ബിസി സാങ്കേതികവിദ്യയില്‍ ആധുനിക നിലവാരത്തില്‍ നിര്‍മ്മിക്കുന്നത്. ഓട നിര്‍മാണം, സംരക്ഷണഭിത്തി നിര്‍മാണം, ഐറിഷ് ഡ്രയിന്‍ നിര്‍മാണം, പുതിയ കലുങ്കിന്റെ നിര്‍മാണം, പുതിയ കലുങ്കുകള്‍ മെച്ചപ്പെടുത്തല്‍, കോമ്പൗണ്ട് ഭിത്തി നിര്‍മാണം, ട്രാഫിക് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെയാണ് വിഭാവനം ചെയ്തിട്ടുള്ളത്.

ആഞ്ഞിലികുന്നു, കാവിനാൽപടി, മലയാലപ്പുഴ വടക്കുപുറം റോഡ്,
എരമ്പൻതോടു മലയാലപ്പുഴ റോഡ്, ചാങ്ങുവാലിക്കൽ നഗരൂർപടി റോഡ് എന്നീ റോഡുകളെ സംയോജിപ്പിച്ചാണ് മലയാലപ്പുഴ റോഡ് വികസന വിഭാവനം ചെയ്തിട്ടുള്ളത്. കാസര്‍ഗോഡ് ആസ്ഥാനമായുള്ള സിഎച്ച് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് നിര്‍മാണ ചുമതല. റോഡ് പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതോടെ മലയാലപ്പുഴ ക്ഷേത്രത്തിലേക്ക് അടക്കമുള്ള യാത്രാസൗകര്യം സുഗമമാവും.

അഡ്വ. ജനീഷ് കുമാര്‍ എംഎല്‍എയോടൊപ്പം മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ. പി.നായർ വൈസ് പ്രസിഡന്റ് കെ. ഷാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു മലയാലപ്പുഴ, മഞ്ചേഷ്, മലയാലപ്പുഴ മോഹനന്‍, വി മുരളീധരൻ, പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ മുരുകേഷ് കുമാർ അസിസ്റ്റന്റ് എൻജിനീയർ രൂപക്ക് ജോൺ, കരാർ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...