Saturday, May 10, 2025 8:04 am

റാന്നിയിൽ വന്യജീവി ആക്രമണ പ്രതിരോധത്തിനായി എംഎൽഎയുടെ സമഗ്ര പദ്ധതി

For full experience, Download our mobile application:
Get it on Google Play

റാന്നി :  വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും കർഷകരേയും കൃഷിയെയും സംരക്ഷിക്കാൻ കേരളത്തിൽ ആദ്യമായി എംഎൽഎ ഫണ്ടിൽ നിന്നും സമഗ്ര പദ്ധതി ഒരുങ്ങുന്നു. പെരുനാട് , വടശ്ശേരിക്കര, നാറാണംമൂഴി പഞ്ചായത്തുകളിലെ കാട്ടുമൃഗ ശല്യം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന മേഖലകളിലാണ് ഒന്നാം ഘട്ടമായി എംഎൽഎ ഫണ്ടിൽ നിന്നും പദ്ധതിക്ക് തുടക്കമാകുന്നത്. തുടർന്ന് മറ്റു പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കും. ഇതിൻറെ ഭാഗമായി സോളാർ വേലി , കിടങ്ങ്, മറ്റ് നൂതന പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി 50 ലക്ഷം രൂപയാണ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചിരിക്കുന്നത്. പദ്ധതിയുടെ നിർവ്വഹണം സംബന്ധിച്ച് ജനകീയ അഭിപ്രായം തേടുന്നതിന് മുന്നോടിയായി ജനപ്രതിനിധികളുടെയും കർഷക സംഘടനകളുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെയും വനം വകുപ്പിന്റെയും യോഗം മൂന്നു മേഖലകളിലും വിളിച്ചുചേർത്തു.

പെരിയാർ ടൈഗർ റിസർവിലെ കൺസർവേഷൻ ബയോളജിസ്റ്റുകളുടെ വിദഗ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാവും വന്യജീവി പ്രതിരോധത്തിനുള്ള രൂപരേഖ തയ്യാറാക്കുക പമ്പാവാലി മേഖലയിലാണ് അടുത്തിടെ കാട്ടാന ഇറങ്ങി ഒരാളെ കൊലപ്പെടുത്തിയത്. കൂടാതെ കാട്ടുപോത്തിൻ്റേയും പന്നിയുടെയും ശല്യം ഇവിടെ രൂക്ഷമാണ്. മനുഷ്യനു നേരേ നിരവധി അക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളത്. കാർഷിക മേഖലയായ ഇവിടെ പകൽ സമയങ്ങൾ പോലും ആനകൾ ഇറങ്ങുന്നത് പതിവായിരിക്കുന്നു. ബൗണ്ടറി മേഖലകളിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങി വടശേരിക്കര ടൗണിനടുത്തുവരെ എത്തിയിരുന്നു. കാട്ടാനയുടെ മുമ്പിൽ അകപ്പെട്ട യുവാവ് തലമുടി നാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം ഇവിടെ കടുവ ഭീതിയും ഉണ്ടായിരുന്നു. കൊച്ചുകുളം മേഖലയിൽ ജനവാസം കുറവാണെങ്കിലും കാട്ടാന ഇറങ്ങി കൃഷികൾ നിരന്തരം നശിപ്പിക്കുന്നു.

കാട്ടുപന്നിയുടെ ശല്യവും രൂക്ഷമാണ്. ഇവിടങ്ങളിൽ സോളാർ വേലിയോ മറ്റ് പ്രതിരോധ മാർഗ്ഗങ്ങളോ നിർമിച്ചാൽ അവയുടെ തുടർന്നുള്ള പരിപാലനവും സംരക്ഷണവും ആണ് പ്രധാനം. ഇതിനുള്ള പരിശീലനം വനംവകുപ്പ് പ്രദേശവാസികൾക്ക് നൽകും. വടശേരിക്കര ഭാഗത്ത് മൃഗങ്ങളുടെ ആക്രമണം പ്രതിരോധിക്കാനുള്ള പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ച് ആലോചിക്കുന്നതിന് ഒരു ഉപസമിതി രൂപീകരിച്ചു. ഉപസമിതി യോഗം ചേർന്ന് ഒരു ഒരാഴ്ചയ്ക്കുള്ളിൽ വേണ്ട നിർദ്ദേശം നൽകാനാണ് തീരുമാനം. നേരത്തെ സോളാർവേലി കെട്ടിയ ഭാഗങ്ങളിൽ സംരക്ഷണം ഇല്ലാത്തത് പദ്ധതിയുടെ പരാജയത്തിന് ഇടയാക്കിയതായി യോഗത്തിൽ അഭിപ്രായം ഉയർന്നു. കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് പൂർണമായും തടഞ്ഞ് മനുഷ്യജീവനും കാർഷിക വിളകൾക്കും സംരക്ഷണം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തുടർന്നുള്ള വർഷങ്ങളിൽ കാട്ടുമൃഗ ശല്യം രൂക്ഷമായ എല്ലാ ഭാഗങ്ങളിലും പ്രതിരോധ മാർഗങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം വിവിധ സ്ഥലങ്ങളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ്മാരായ ലത മോഹൻ, സോണിയ മനോജ്, ജില്ലാ പഞ്ചായത്തംഗം ജോർജ് എബ്രഹാം, ഡി എഫ് ഒ ജയകുമാർ ശർമ, ഡപ്യൂട്ടി റേഞ്ച് ഓഫീസർമാരായ ബി ദിലീഫ്, എ എസ് അശോക് എന്നിവർ സംസാരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യ-പാക് സംഘർഷം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ജി7 രാജ്യങ്ങൾ

0
ദില്ലി : ഇന്ത്യ-പാക് സംഘർഷം അടിയന്തിരമായി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ജി7 രാജ്യങ്ങൾ....

നിപ സ്ഥിരീകരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ സമ്പർക്ക പട്ടികയിൽ 58 പേർ

0
മലപ്പുറം : നിപ സ്ഥിരീകരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ സമ്പർക്ക പട്ടികയിൽ...

പാകിസ്താനിലെ അഞ്ച് നഗരങ്ങളില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്

0
കറാച്ചി: ഇസ്‌ലമാബാദും ലാഹോറും അടക്കം പാകിസ്താന്‍ നഗരങ്ങളില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്....

ജമ്മു കശ്മീരിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള

0
ദില്ലി : ഭീകരാക്രമണത്തിൽ ജമ്മു കശ്മീരിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി...