യു.ഡി.എഫിന്റെ നേതൃത്വത്തില്‍ 26ന് ഭരണഘടനാ സംരക്ഷണദിനാചരണം നടത്തുമെന്ന് എം.എം ഹസന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യു.ഡി.എഫിന്റെ നേതൃത്വത്തില്‍ 26ന് ഭരണഘടനാ സംരക്ഷണദിനാചരണം നടത്തുമെന്ന് കണ്‍വീനര്‍ എം.എം ഹസന്‍. അന്ന് വൈകിട്ട് 5ന് സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഭരണഘടനാ സംരക്ഷണ സായാഹ്നസദസുകള്‍ സംഘടിപ്പിക്കും. ഭരണകൂടത്തില്‍ നിന്നും ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള പ്രചാരണമായി സദസ് മാറും. യു.ഡി.എഫ് നേതാക്കള്‍ക്ക് പുറമേ ഭരണഘടനാ വിദഗ്ധര്‍, പ്രമുഖ നിയമജ്ഞര്‍ എന്നിവരെയും സദസില്‍ പങ്കെടുപ്പിക്കും. ഭരണഘടനാ ശില്‍പ്പികളെ കുറിച്ചുള്ള അനുസ്മരണവും നടത്തും. ഭരണഘടനയുടെ ആമുഖം വായിച്ച് കൊണ്ട് ഭരണഘടനാ സംരക്ഷണത്തിന്റെ തുടക്കം കുറിയ്ക്കും. കേന്ദ്ര സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഭരണഘടനയെ തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങളെ തടയാന്‍ രാഹുല്‍ ഗാന്ധി ആരംഭിച്ച ഭരണഘടനാ സംരക്ഷണ പ്രചാരണത്തിന്റെ തുടര്‍ച്ചയാണിത്.

കേന്ദ്രസര്‍ക്കാരിന്റെ പല നയങ്ങളും ഭരണഘടനയ്ക്ക് തുരങ്കം വെയ്ക്കുന്നതാണ്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പെന്ന കേന്ദ്ര സര്‍ക്കാരിന്റെ നീക്കം, ഏകീകൃത വ്യക്തിനിയമം തുടങ്ങിയവ ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന നല്‍കുന്ന മൗലികവകാശങ്ങളുടെ ലംഘനമാണ് മണിപ്പൂരിലും ജമ്മുകാശ്മീരിലും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ അവഹേളിച്ച് സത്യപ്രതിജ്ഞാലംഘനം നടത്തിയ സജിചെറിയാന്‍ രാജിവെയ്ക്കണം. മന്ത്രിയെ വെള്ള പൂശിക്കൊണ്ട് പോലീസ് കൊടുത്തത് ഏകപക്ഷീയമായ റിപ്പോര്‍ട്ടാണ്. പുനരന്വേഷണത്തിന് കാത്ത് നില്‍ക്കാതെ മന്ത്രി രാജിവെയ്ക്കണം. മന്ത്രിപദവിയിലിരുന്നുകൊണ്ട് നടത്തുന്ന അന്വേഷണം തികച്ചും ഏകപക്ഷീയമായിരിക്കും. ഉപതിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് വിജയിക്കും. പാലക്കാട് എല്‍.ഡി.എഫ് നടത്തിയത് തരംതാണ വര്‍ഗീയ പ്രചാരണമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പാണക്കാട് തങ്ങളെ സന്ദീപ് വാര്യര്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയത് തരംതാണ പ്രതികരണമാണ്. രണ്ട് സമുദായ സംഘടനകളുടെ പത്രത്തില്‍ സന്ദീപ് വാര്യര്‍ക്കെതിരെ പത്രങ്ങളില്‍ വന്ന പരസ്യം വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ തുടര്‍ച്ചയാണ്. വര്‍ഗീയ പ്രചാരണം നടത്തുന്നതില്‍ അഗ്രഗണ്യനായിരുന്ന ഇ.എം.എസിനേക്കാള്‍ മുമ്പില്‍ പിണറായി വിജയനാണ്. കമ്മ്യൂണിസ്റ്റ് അധ:പതിച്ചാല്‍ വര്‍ഗീയവാദിയാകും. വര്‍ഗീയവാദി അധ:പതിച്ചാല്‍ പിണറായി വിജയനാകുമെന്നുമാണ് ഈ തിരഞ്ഞെടുപ്പില്‍ നിന്നും വ്യക്തമായതെന്നും എം.എം ഹസ്സന്‍ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...