Monday, April 14, 2025 9:54 am

ന്യൂനപക്ഷ കാര്‍ഡ് മാറ്റി സിപിഎം സംഘപരിവാര്‍ കാര്‍ഡിറക്കുന്നു : എംഎം ഹസന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും എതിരായ സിപിഎം പിബി അംഗം എ വിജയരാഘവന്റെ പ്രസ്താവന സിപിഎം ന്യൂനപക്ഷ കാര്‍ഡ് മാറ്റി ഭൂരിപക്ഷത്തിന്റെ കാര്‍ഡിറക്കുന്നതിന്റെ തെളിവാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറയുന്നതിലൂടെ പ്രസ്താവന ഒറ്റപ്പെട്ടതല്ലെന്ന് വ്യക്തമാകുന്നു. മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കുകയാണ്. സിപിഎം പത്ത് വര്‍ഷക്കാലം ജമാത്ത ഇസ്ലാമിയെ കൂടെ കൊണ്ട് നടന്നവരാണ്. ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നാലഞ്ച് വോട്ടിന് വേണ്ടി വര്‍ഗീയ കക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചത് സിപിഎമ്മാണ്. കേരളത്തില്‍ ബിജെപിയുടെ ആവശ്യമില്ല. അവരുടെ പ്രവര്‍ത്തനം സിപിഎം ശക്തമായി നടത്തുന്നുണ്ട്. സിപിഎം റെഡ് കാര്‍ഡ് മാറ്റി കാവി കാര്‍ഡിറക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സിപിഎമ്മിന്റെ സഖ്യകക്ഷിയാകും.

വിജയരാഘവന്റെ അഭിപ്രായത്തെ സിപിഎമ്മില്‍ എല്ലാവരും ന്യായീകരിക്കുകയാണ്. സിപിഎമ്മിന്റെ പുതിയ ഭൂരിപക്ഷ വര്‍ഗീയ ലൈനിന്റെ ഭാഗമാണിത്.വയനാട് തന്നെ ഈ പ്രചരണത്തിന്റെ ഉദ്ഘാടനത്തിനായി അവര്‍ തിരഞ്ഞെടുത്തു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ കാര്‍ഡിറക്കിയവരാണ് ഇപ്പോള്‍ ഭൂരിപക്ഷ പ്രീണന ലൈനെടുത്തത്. ബിജെപിയുടെ വര്‍ഗീയ ശബ്ദം ഇപ്പോള്‍ സിപിഎം നേതാക്കളുടെ വാക്കുകളിലൂടെയാണ് പുറത്തുവരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സഖ്യനീക്കത്തിന്റെ ഭാഗമാണ് സിപിഎമ്മിന്റെ നിലപാട് മാറ്റമെന്നും ഹസന്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവതിക്കുനേരെ പീഡനശ്രമം ; മണിമല മുക്കട സ്വദേശിയായ യുവാവ് പിടിയില്‍

0
റാന്നി : യുവതിയെ കടന്നുപിടിച്ച് അപമാനിക്കുകയും ലൈംഗിക അതിക്രമം കാട്ടുകയും നഗ്ന...

ഹണിട്രാപ്പിൽ കുടുക്കി ഒന്നരക്കോടി തട്ടിയ ദമ്പതികൾക്കും സുഹൃത്തിനുമെതിരെ കേസ്

0
കോട്ടയം: ഹണിട്രാപ്പിൽ കുടുക്കി സോഫ്റ്റ്‍വെയർ എൻജിനീയറിൽ നിന്നും ഒന്നരക്കോടി തട്ടിയ ദമ്പതികൾക്കും...

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കണം ; പണം കണ്ടെത്താൻ മാതാപിതാക്കളെ കൊലപ്പെടുത്തി 17കാരൻ

0
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് പണം...

മുംബൈ ഭീകരാക്രമണം ; തഹാവൂർ റാണയുടെ ശബ്ദ സാമ്പിളുകൾ പരിശോധിക്കാൻ അന്വേഷണസംഘം

0
ന്യൂ ഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണയുടെ ശബ്ദ സാമ്പളുകൾ...