ന്യൂനപക്ഷ കാര്‍ഡ് മാറ്റി സിപിഎം സംഘപരിവാര്‍ കാര്‍ഡിറക്കുന്നു : എംഎം ഹസന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും എതിരായ സിപിഎം പിബി അംഗം എ വിജയരാഘവന്റെ പ്രസ്താവന സിപിഎം ന്യൂനപക്ഷ കാര്‍ഡ് മാറ്റി ഭൂരിപക്ഷത്തിന്റെ കാര്‍ഡിറക്കുന്നതിന്റെ തെളിവാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറയുന്നതിലൂടെ പ്രസ്താവന ഒറ്റപ്പെട്ടതല്ലെന്ന് വ്യക്തമാകുന്നു. മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കുകയാണ്. സിപിഎം പത്ത് വര്‍ഷക്കാലം ജമാത്ത ഇസ്ലാമിയെ കൂടെ കൊണ്ട് നടന്നവരാണ്. ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നാലഞ്ച് വോട്ടിന് വേണ്ടി വര്‍ഗീയ കക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചത് സിപിഎമ്മാണ്. കേരളത്തില്‍ ബിജെപിയുടെ ആവശ്യമില്ല. അവരുടെ പ്രവര്‍ത്തനം സിപിഎം ശക്തമായി നടത്തുന്നുണ്ട്. സിപിഎം റെഡ് കാര്‍ഡ് മാറ്റി കാവി കാര്‍ഡിറക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സിപിഎമ്മിന്റെ സഖ്യകക്ഷിയാകും.

വിജയരാഘവന്റെ അഭിപ്രായത്തെ സിപിഎമ്മില്‍ എല്ലാവരും ന്യായീകരിക്കുകയാണ്. സിപിഎമ്മിന്റെ പുതിയ ഭൂരിപക്ഷ വര്‍ഗീയ ലൈനിന്റെ ഭാഗമാണിത്.വയനാട് തന്നെ ഈ പ്രചരണത്തിന്റെ ഉദ്ഘാടനത്തിനായി അവര്‍ തിരഞ്ഞെടുത്തു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ കാര്‍ഡിറക്കിയവരാണ് ഇപ്പോള്‍ ഭൂരിപക്ഷ പ്രീണന ലൈനെടുത്തത്. ബിജെപിയുടെ വര്‍ഗീയ ശബ്ദം ഇപ്പോള്‍ സിപിഎം നേതാക്കളുടെ വാക്കുകളിലൂടെയാണ് പുറത്തുവരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സഖ്യനീക്കത്തിന്റെ ഭാഗമാണ് സിപിഎമ്മിന്റെ നിലപാട് മാറ്റമെന്നും ഹസന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...