ബിജെപി പ്രകടന പത്രിക നുണയിൽ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം : എം എം ഹസൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ബിജെപി പ്രകടന പത്രിക നുണയിൽ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമാണെന്ന് കോൺഗ്രസ് നേതാവ് എം എം ഹസൻ. ബഹുസ്വരതയെ തകർക്കാൻ ബിജെപി ആസൂത്രിതമായി ശ്രമിക്കുകയാണെന്നും ഏക സിവിൽ കോഡ് പ്രഖ്യാപനം അത്തരത്തിലുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. ആശങ്കകൾ അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്നതാണ് പ്രകടനപത്രിക. ഏക സിവിൽ കോഡ് വിഷത്തിൽ പൊതിഞ്ഞ പഞ്ചസാരയാണ്. ഇതിനെ ഹിന്ദുമതത്തിലെ ചില വിഭാഗങ്ങൾ എതിർക്കുന്നു. ഏക മതരാഷ്ട്രത്തിനുള്ള അടിസ്ഥാന ശില പാകുകയാണ് ഏക സിവിൽ കോഡ് പ്രഖ്യാപനമെന്നും എം എം ഹസൻ പറഞ്ഞു. വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ചതിനേയും അദ്ദേഹം വിമർശിച്ചു.

ഇലക്ഷൻ കമ്മീഷനെ ബിജെപി നിയന്ത്രണത്തിലാക്കിയെന്നും രാഹുൽ ഗാന്ധിയെ സംശയ നിഴലിലാക്കാനുള്ള ശ്രമം നടക്കുകയാണെന്നുമായിരുന്നു പ്രതികരണം. ഫണ്ട് മരവിപ്പിച്ച് നിഷ്ക്രിയമാക്കാനുള്ള ശ്രമം നിഷ്ഫലമാതോടെയാണ് പുതിയ നീക്കം. ബിജെപി നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കുന്നില്ല. പിണറായി ബിജെപിയുടെ സ്റ്റാർ ക്യാമ്പയിനറാണ്. എൽഡിഎഫിന് വേണ്ടിയല്ല, കോൺഗ്രസിനെ പരാജയപ്പെടുത്താനാണ് പിണറായിയുടെ പ്രചാരണം. ഈ പ്രചാരണത്തിന് പിണറായിക്ക് ഗുണം ലഭിക്കുന്നുണ്ട്. മോദി ഇനി കേരളത്തിൽ വരേണ്ടതില്ല, ബാക്കി പ്രചാരണം പിണറായി നടത്തുമെന്നും ഹസൻ പരിഹസിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി...

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....