തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണെന്ന് എം എം ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു. മോദിയെ വെല്ലുന്ന തൊഴിലാളി വിരുദ്ധനാണ് പിണറായി വിജയനെന്നും ശമ്പളം നല്‍കാന്‍ സൗകര്യം ഉള്ളപ്പോള്‍ തരാമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.’ഇതെന്ത് നയമാണ്. കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധിയില്‍ സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്. ഗതാഗത മന്ത്രി ആന്‍റണി രാജുവില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. ജൂണ്‍ മാസം 21 ആയിട്ടും കെ.എസ്.ആര്‍.ടി.സിയില്‍ മെയ് മാസത്തെ ശമ്പള വിതരണം പൂര്‍ത്തിയായിട്ടില്ല. ഭരണ പ്രതിപക്ഷ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്’- അദ്ദേഹം പറഞ്ഞു.
മോദിയെ വെല്ലുന്ന തൊഴിലാളി വിരുദ്ധനാണ് പിണറായി : എം.എം ഹസ്സന്‍
RECENT NEWS
Advertisment