കാസർേകാട് : മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ പങ്കെടുക്കാത്തത് പരാജയഭീതി മൂലമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. മുഖ്യമന്ത്രിക്ക് ഭയം കോവിഡിനെയല്ല ജനങ്ങളെയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ തിരഞ്ഞെടുപ്പ് കഴിയും വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നില്‍ ഹാജരാകില്ലെന്നും കരാറുകള്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കാന്‍ രവീന്ദ്രന്‍ മുന്‍കൈ എടുത്തുവെന്നും ഹസന്‍ ആരോപിച്ചു.