രാജസ്ഥാനില്‍ വീണ്ടും ശിശുമരണം ; മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജയ്പുര്‍ : രാജസ്ഥാനിലെ കോട്ടയിലെ ജെ കെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വീണ്ടും ശിശുമരണം. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രാത്രി അഞ്ച് കുട്ടികളും വ്യാഴാഴ്ച നാല് കുട്ടികളുമാണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി രഘുശര്‍മ ഉത്തരവിട്ടു. സ്വാഭാവിക മരണങ്ങളാണെന്നും മറ്റ് കാരണങ്ങളൊന്നുമില്ലെന്നും ആശുപത്രി സൂപ്രണ്ട് സുരേഷ് ദുലാര പറഞ്ഞു.

കോട്ട മെഡിക്കല്‍ കോളേജ്  നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് കുട്ടികള്‍ ആശുപത്രിയിലെത്തിയപ്പോള്‍ തന്നെ മരിച്ചിരുന്നു. മൂന്ന് കുട്ടികള്‍ ജന്മാലുള്ള രോഗം കാരണവും മറ്റ് മൂന്ന് കുട്ടികള്‍ പെട്ടെന്നും മരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിവിഷണല്‍ കമ്മീഷണര്‍ കെ സി മീണ, ജില്ലാ കളക്ടര്‍ ഉജ്ജ്വല്‍ റാത്തോര്‍ എന്നിവര്‍ ആശുപത്രി സന്ദര്‍ശിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ആറ് ഡോക്ടര്‍മാരെയും 10 നഴ്‌സുമാരെയും അധികമായി നിയോഗിച്ചു. 2019 ഡിസംബറില്‍ നൂറോളം കുട്ടികളാണ് ഈ ആശുപത്രിയില്‍ മരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...