തിരുവനന്തപുരം : മതേതരത്വത്തെ കുറിച്ച് ഗീര്‍വാണം പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള രാഷ്ട്രീയത്തില്‍ വര്‍ഗീയതയുടെ വ്യാപാരിയായി മാറിയിരിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. യുഡിഎഫിന്‍റെ നേതൃത്വം മുസ്‌ലിം ലീഗ് ഏറ്റെടുക്കുകയാണെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റിനെ മാറ്റാന്‍ മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ പിണറായി വിജയന്‍ പ്രചരിപ്പിക്കുന്നത് ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും പ്രചാരണം അതേപടി മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിന് തെളിവാണ്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആരുവേണമെന്ന് മറ്റൊരു കക്ഷി നിര്‍ദേശിക്കുന്നെന്നാണ് മുഖ്യമന്ത്രിയുടെ വിചിത്രമായ കണ്ടെത്തല്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് മുസ്‌ലിം ലീഗാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ്. സഖാവ് പിണറായി വിജയന്‍ സര്‍സംഘചാലക് വിജയനായി അധിപതിക്കുന്ന ദയനീയ കാഴ്ചയാണ് കേരളീയ സമൂഹം കാണുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫ് മതവര്‍ഗീയ കക്ഷികളുമായി ചേര്‍ന്നെന്ന കുപ്രചരണം നടത്തിയപ്പോഴും യുഡിഎഫിനെ നയിക്കുന്നത് കുഞ്ഞാലിക്കുട്ടി, ഹസന്‍, അമീര്‍ കൂട്ടുക്കെട്ടാണെന്ന ബിജെപിയുടെ അതേ പ്രചാരണമാണ് മുഖ്യമന്ത്രിയും ഏറ്റുപാടിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായും ഇപ്പോഴത്തെ തിരഞ്ഞെടുപ്പില്‍ എസ്ഡിപിയുമായും സിപിഎമ്മുണ്ടാക്കിയ സംഖ്യത്തിന്‍റെ സൂത്രധാരനായ പിണറായി വിജയന്‍റെ ലക്ഷ്യം ഭൂരിപക്ഷ വര്‍ഗീയതയെ ചൂഷണം ചെയ്യുകയെന്നതായിരുന്നു. യുഡിഎഫ് മുക്ത കേരളമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദിവാസ്വപ്‌നം ബിജെപിയെ കേരളത്തില്‍ മുഖ്യ പ്രതിപക്ഷമായി വളര്‍ത്താനുള്ള ഗൂഢശ്രമത്തിന്‍റെ ഭാഗമാണെന്ന് ഹസന്‍ പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങളില്‍ ആര്‍എസ്എസ് പേടി വളര്‍ത്തി അവരുടെ പിന്തുണ പിടിച്ചെടുക്കാനും യുഡിഎഫിനെ നിയന്ത്രിക്കുന്നത് ലീഗാണെന്ന് പ്രചരിപ്പിച്ച് ഭൂരിപക്ഷ സമുദായങ്ങളുടെ പിന്തുണ നേടിയെടുക്കാനുള്ള മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും വിഷം ചീറ്റുന്ന വര്‍ഗീയ പ്രചരണം മതേതര കേരളം തരിച്ചറിഞ്ഞിട്ടുണ്ടെന്നും ഹസന്‍ പറഞ്ഞു.
ഉവ്വ്. ഉവ്വ്.
UDF ഇന്റെ അജണ്ട നിശ്ചയിക്കുന്നതും UDF ആരൊക്കെ ആയി സഖ്യം ഉണ്ടാക്കുന്നതുമൊക്കെ ലീഗ് ആണെന്ന് അങ്ങാടി പാട്ടാണ്.
പാവം ഹസ്സൻ സാർ മാത്രം അറിഞ്ഞില്ല.
മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്കു 10 % സംവരണം കൊടുക്കാതിരിക്കാൻ സർവ്വ തീവ്രവാദ സംഘടനകളെയും ലീഗ് മീറ്റിംഗിന് വിളിച്ചുകൂട്ടിയപ്പോൾ ഈ നേതാവൊക്കെ എവിടെ ആയിരുന്നു.
അങ്ങനെ മുന്നാക്കക്കാരുടെ സപ്പോർട്ടും കളഞ്ഞു.
ലീഗിന്റെ തെറ്റായ നിലപാടുകൾക്കെതിരെ നാവ് ഉയർത്താൻ ശേഷിയുള്ള ഏത് നേതാവുണ്ട് കോൺഗ്രസിൽ.
മുന്നണി നേതൃത്വം കൂടി ലീഗിനെ ഏൽപ്പിച്ചു
“ലീഗ് മുന്നണി “എന്ന് പേര് കൂടി ഇട്ടാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.