തിരുവനന്തപുരം: എസ്.എഫ്.ഐ മുന്‍ നേതാവ് കെ. വിദ്യക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്‍. അറസ്റ്റ് ചെയ്താല്‍ സ്ത്രീത്വത്തിന് എന്തെങ്കിലും സംഭവിക്കുമെന്ന് ഭയമുണ്ടോ എന്നായിരുന്നു ഹസന്റെ ചോദ്യം.’മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ പറഞ്ഞ ന്യായം അവിവാഹിതയായതിനാല്‍ അവരെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ല എന്നാണ്. പോലീസ് അവിവാഹിതമാരെ അറസ്റ്റ് ചെയ്താല്‍ അവരുടെ എന്തെങ്കിലും, സ്ത്രീത്വത്തെ നഷ്ടപ്പെടുമെന്ന ഭയത്തിലാണോ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്ന് പറയുന്നത്?’ -എന്നാണ് എം.എം ഹസന്‍ പറഞ്ഞത്. കോഴിക്കോട് കെ.എസ്.യു സംഘടിപ്പിച്ച മാര്‍ച്ചിലാണ് വിവാദ പരാമര്‍ശം നടത്തിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























