Tuesday, April 15, 2025 11:26 am

കേരളത്തെ ചോരക്കളമാക്കിയതിന് ഉത്തരവാദി മുഖ്യമന്ത്രി ; എംഎം ഹസ്സന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നതിനും ജനങ്ങളുടെ ജീവന്‍ സുരക്ഷിതമല്ലെന്നതിനും തെളിവാണ്‌ സമീപകാലത്ത് സംസ്ഥാനത്ത് നടക്കുന്ന അക്രമ സംഭവങ്ങളെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. കഴിഞ്ഞദിവസം തിരുവനന്തപുരം പോത്തന്‍കോട് ഒരു യുവാവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം കാല്‍പ്പാദം മുറിച്ചെടുത്ത ഗുണ്ടാസംഘം ബൈക്കുകളില്‍ അട്ടഹസിച്ചുകൊണ്ട് ആഹ്ലാദപ്രകടനം നടത്തിയ ക്രൂരമായ സംഭവം കേരള മനസാക്ഷിയെ നടുക്കി.

കൊലപാതകങ്ങളും അക്രമങ്ങളും പിടിച്ചുപ്പറിയും സ്ത്രീപീഡനങ്ങളും കേരളത്തില്‍ വര്‍ധിച്ചു വരുന്നു. ഇത് അമര്‍ച്ച ചെയ്യേണ്ട പോലീസ് നിര്‍ജ്ജീവമായി. ഗുണ്ടാ- അക്രമി സംഘങ്ങള്‍ യഥേഷ്ടം വിലസുകയാണ്. നെയ്യാറ്റിന്‍കരയിലെ ആറാലുംമൂട് ഓട്ടോഡ്രൈവറെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിക്കുകയും ബാലരാമപുരത്ത് ജ്വല്ലറി ഉടമയുടെ വീട് ആക്രമിക്കുകയും ചടയമംഗലത്തും എറണാകുളത്തും വടിവാള്‍ കാണിച്ചു ആഭരണങ്ങള്‍ തട്ടിയെടുക്കുയും ചെയ്തു.

ജനം പുറത്തിറങ്ങാന്‍ ഭയക്കുന്ന സാഹചര്യമാണിപ്പോള്‍. ഗുണ്ടാസംഘങ്ങള്‍ക്ക് പോലീസ് സേനയിലെ ചിലരുടെ സഹായം ലഭിക്കുന്നുണ്ടെന്ന് പരക്കെ ആക്ഷേപമുണ്ട്. പോത്തന്‍കോട് കൊലചെയ്യപ്പെട്ട യുവാവിന്റെ വീട് സന്ദര്‍ശിച്ച സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി അനില്‍ പോലീസിന്റെ കുറ്റകരമായ അനാസ്ഥയും വീഴ്ചയും ചൂണ്ടിക്കാട്ടുകയും പോലീസിന്റെ സംരക്ഷണം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് പരസ്യമായി തുറന്ന് പറയുകയും ചെയ്തു.

രാഷ്ട്രീയ കൊലപാതകങ്ങളുടെ മറവില്‍ സിപിഎം അക്രമി സംഘങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണമാണ് അധോലോക സംഘങ്ങള്‍ക്ക് അക്രമം നടത്താന്‍ ലഭിക്കുന്ന പ്രചോദനം. പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി. പോലീസിനെ സമ്പൂര്‍ണ്ണമായി രാഷ്ട്രീയ വത്കരിച്ചതിന്റെ ഫലമായി അക്രമികള്‍ സംരക്ഷണവും ഇരകള്‍ക്ക് നീതി നിഷേധവുമാണ് ലഭിക്കുന്നത്. ആര്‍ക്കും ആരെയും കൊലപ്പെടുത്താം. കൊലപാതകികള്‍ക്ക് ഒന്നും സംഭവിക്കില്ല. ഇതൊല്ലം ജനം വിലയിരുത്തുന്നുണ്ട്. കേരളത്തെ ചോരക്കളമാക്കിയതിന് ഉത്തരവാദി ആഭ്യന്തര വകുപ്പുമന്ത്രി പിണറായി വിജയനാണ്. അദ്ദേഹം ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെ.കെ രാഗേഷിനെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

0
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു. നിലവിലെ...

നാരങ്ങാനം എസ്എൻഡിപി ശാഖയിൽ പൊതുസമ്മേളനം നടന്നു

0
നാരങ്ങാനം : എസ്എൻഡിപി യോഗം 91-ാം നമ്പർ ശാഖയിൽ ഗുരുദേവമന്ത്ര...

35 പേർക്ക് ചികിത്സാസഹായം നൽകി മണ്ണടി ക്ഷേത്രം റിസീവർ അഡ്വ. ഡി. രാധാകൃഷ്ണൻനായര്‍

0
മണ്ണടി : റിസീവർ ഭരണത്തിന് പ്രതിഫലമായി ലഭിച്ച തുക ബാങ്കിൽ...

സൽമാൻ ഖാന് വധ ഭീഷണി : പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു

0
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ വധിക്കുമെന്ന സന്ദേശം പോലീസിനു ലഭിച്ചതിനു...