തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടിക്ക് കാരണം സംഘടനാ ദൗർബല്യമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. സംഘടനാ ദൗർബല്യം മാറ്റാനാണ് ബൂത്ത് തലത്തിലെ പ്രവർത്തനങ്ങളെ സജീവമാക്കുന്നത്. കോൺഗ്രസിൽ എല്ലാവരും നേതാക്കളാണ്. എന്നാൽ നേതാക്കൾ ആരും അവരുടെ സ്ഥാനങ്ങളോട് നീതി പുലർത്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പബ്ലിക് ദിനത്തിൽ കെപിസിസി സംഘടിപ്പിക്കുന്ന എൻ്റെ ബൂത്ത് എൻ്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു എംഎം ഹസ്സൻ.
തോല്‍വിക്ക് കാരണം സംഘടനാ ദൗർബല്യം ; നേതാക്കൾ നീതി പുലർത്തിയില്ലെന്ന് എംഎം ഹസൻ
RECENT NEWS
Advertisment