മഞ്ചേശ്വരം : നിയമസഭ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.എൽ.എമാർക്ക് മൽസരിക്കാമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. ഇരിക്കൂർ എം.എൽ.എ കെ.സി.ജോസഫ് മാത്രമാണ് മൽസരിക്കില്ലെന്ന് വ്യക്തമാക്കിയത്. ഈ വിഷയത്തിൽ അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുമെന്നും ഹസൻ വ്യക്തമാക്കി.
സിറ്റിങ് എം.എൽ.എമാർ പിന്മാറുന്ന സീറ്റിൽ യുവാക്കളെ പരിഗണിക്കും. തെരഞ്ഞെടുപ്പിൽ താൻ മൽസരിക്കണമോ എന്ന് പാർട്ടി തീരുമാനിക്കും. ഏത് മണ്ഡലത്തിൽ മൽസരിക്കണമെന്ന് അപ്പോൾ തീരുമാനിക്കുമെന്നും എം.എം. ഹസൻ പറഞ്ഞു.